കൊച്ചി:ബാര്‍ കോഴക്കേസില്‍ യു.ഡി.എഫ് മന്ത്രിസഭയിലെ അടുത്ത മന്ത്രിക്കും കുരുക്കു മുറുകുന്നു. ബാറുടമകളില്‍നിന്ന് പത്തുകോടിരൂപ കോഴവാങ്ങിയെന്ന പരാതിയില്‍ എക്സൈസ് മന്ത്രി കെ ബാബുവിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ബാബുവിന് എതിരായ കേസില്‍ വിജിലന്‍സ് ശക്തമായ സാക്ഷിമൊഴികളെ അവഗണിച്ചതായാണ് റിപ്പോര്‍ട്ട്.ബാര്‍ ലൈസന്‍സ് ഫീസ് കുറച്ചു കിട്ടാന്‍ പണം കൊടുക്കണമെന്ന് യോഗത്തില്‍ ചിലര്‍ പറഞ്ഞതായി ഇടുക്കി ജില്ലയിലെ ജയറാം എന്ന ബാറുടമ പറയുന്ന മൊഴിയടക്കം വിജിലന്‍സ് മുക്കി.
മന്ത്രിമാര്‍ക്ക് കൈക്കൂലി കൊടുക്കാനാണ് പണം പിരിച്ചതെന്ന് പാലക്കാടുന്നിന്നുള്ള ബാറുടമ സതീഷും വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു.ഇതോടെ കെ ബാബുവിനെതിരായ അന്വേഷണം അട്ടിമറിക്കാന്‍ ബാറുടമകളുടെ സംഭാഷണമടങ്ങിയ ശബ്ദരേഖയുടെ സിഡി വിജിലന്‍സ് മുക്കിിയതാണെന്ന് വ്യക്തമായി.
കോഴവാങ്ങിയെന്ന ബാറുടമകളുടെ സംഭാഷണമടങ്ങിയ ശബ്ദരേഖ വിജിലന്‍സിന്റെ കൈവശമുണ്ടായിട്ടും അന്വേഷണോദ്യോഗസ്ഥന്‍ അവഗണിച്ചു. മുപ്പതു ലക്ഷം രൂപയായി ഫീസ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി രാജ് കുമാര്‍ ഉണ്ണി ബാര്‍ ഉടമ അസോസിയേഷന്‍ മീറ്റിംഗില്‍ പറഞ്ഞു. പല കാര്യത്തിനും പണം കൊടുത്തതിന്റെ തെളിവുണ്ടെന്ന് എലഗന്‍സ് ബിനോയ് മീറ്റിംഗില്‍ പറഞ്ഞു. ബാര്‍ ലൈസന്‍സുകള്‍ക്ക് 25 ലക്ഷവും ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ക്ക് 15 ലക്ഷം രൂപയും പിരിച്ച് മന്ത്രി ബാബുവിന് കൈമാറിയെന്നും ബിനോയി യോഗത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.
പണം ഏത് മന്ത്രിക്ക് കൊടുക്കാനാണെന്ന് ചര്‍ച്ചയില്‍ പറഞ്ഞില്ലെന്ന്ബാറുടമ സതീഷ് പറയുന്നു. എന്നാല്‍ അത് ബാബുവിനും മാണിക്കും ഉള്ളതായിരുന്നുവെന്ന് പിന്നീട് മനസ്സിലായെന്നും സതീഷ് പറഞ്ഞു.014 നവംബര്‍ ആറിന് എറണാകുളത്തെ ഹോട്ടല്‍ യുവറാണിയില്‍ നടന്ന ബാര്‍ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ എക്സിക്യൂട്ടീവ് യോഗത്തിലാണ് വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുള്ളത്.
കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസന്വേഷിക്കുന്ന വിജിലന്‍സിന്റെ കൈവശം ബാറുടമകളുടെ ശബ്ദരേഖയുടെ ഒരു ഡിവിഡിയും റെക്കോഡിന് ഉപയോഗിച്ച മൊബൈല്‍ ഫോണുമാണുള്ളത്. രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള സംഭാഷണമടങ്ങിയ ഡിവിഡി ബിജു രമേശ് തെളിവെടുപ്പിനിടെ വിജിലന്‍സിന് കൈമാറിയതാണ്. ഇതില്‍ കെ ബാബുവിന് പണം കൊടുത്തുവെന്ന് വ്യക്തമായി പറയുന്നുണ്ട്. ശബ്ദരേഖ പരിഗണിച്ചാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരുമായിരുന്നു.
പത്തുകോടിരൂപ റെഡിയാക്കി വരൂ, എന്താണ് ചെയ്യേണ്ടതെന്ന് താന്‍ പറയാമെന്ന് മന്ത്രിയുടെ ഉറപ്പിലാണ് ബാറുടമകള്‍ പണം പിരിച്ചുനലകിയത്. അതേസമയം, ബാബുവിനെതിരായ പുതിയ പരാതിയില്‍ ഉചിതമായി തീരുമാനം എടുക്കേത് വിജിലന്‍സ് ഡയറക്ടറാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അതിനുള്ള പൂര്‍ണ്ണമായ അധികാരവും സ്വാതന്ത്ര്യവും വിജിലന്‍സിനുണ്ടെന്നും ചെന്നിത്തല പറഞ്ഞു.