ബാര്‍ കോഴകേസ് അട്ടിമറി;ആദ്യം മുതല്‍ വാദം കേള്‍ക്കാൻ വിജിലന്‍സ് കോടതി!..ശങ്കര്‍ റെഡ്ഢിക്ക് തിരിച്ചടി

തിരുവനന്തപുരം: ബാർ കോഴക്കേസ് വീണ്ടും സജീവമാകുന്നു .കേസ് അട്ടിമറിച്ചതാണെന്ന ആരോപണത്തിന് സാധൂകരണം പോലെ കേസ് റീ ഓപ്പണ്‍ ചെയ്യാനും ആദ്യം മുതല്‍ വാദം കേള്‍ക്കാനും വിജിലന്‍സ് കോടതി തീരുമാനിച്ചു.ഇതോടെ ബാര്‍ കോഴകേസ് അട്ടിമറിയില്‍ ശങ്കര്‍ റെഡ്ഢിക്ക് തിരിച്ചടി.
ബാര്‍ കോഴ കേസ് അട്ടിമറിക്കാന്‍ ശങ്കര്‍ റെഡ്ഡി ഇടപെട്ടതായി നാല് ഡിവൈഎസ്പിമാര്‍ നല്‍കിയ മൊഴി കേസില്‍ നിര്‍ണായകമാവും.

കെഎം മാണിക്കതിരായ ബാര്‍ കോഴകേസ് അന്വേഷണത്തില്‍ ഇന്‍വെസ്റ്റിഗേറ്റീങ്ങ് ഓഫീസറായ ആര്‍ സുകേശന്റെ കണ്ടെത്തലുകളെ അട്ടിമറിക്കാന്‍ പഴയ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി ഇടപെട്ടു എന്നാരോപിച്ച്‌ വിവരാവകാശ പ്രവര്‍ത്തകന്‍ പായിച്ചിറ നവാസ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായകമായ ഇടപെടലുണ്ടയത്.കേസില്‍ ശങ്കര്‍ റെഡ്ഡിക്കെതിരെ കേസ് എടുക്കാന്‍ കഴിയില്ലെന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് നല്‍കിയിരിക്കുന്നത്. എന്നാല്‍ കേസ് റീ ഓപ്പണ്‍ ചെയ്യാനും ആദ്യം മുതല്‍ വാദം കേള്‍ക്കാനും വിജിലന്‍സ് കോടതി തീരുമാനിച്ചു. ബാര്‍ കോഴ കേസ് അട്ടിമറിക്കാന്‍ ശങ്കര്‍ റെഡ്ഡി ഇടപെട്ടതായി നാല് ഡിവൈഎസ്പിമാര്‍ നല്‍കിയ മൊഴി കേസില്‍ നിര്‍ണായകമാവും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ഉടനീളം ശങ്കര്‍ റെഡ്ഡിയുടെ ഇടപെടലുകള്‍ അക്കമിട്ട് നിരത്തുന്ന വിജിലന്‍സ് എന്നാല്‍ കേസെടുക്കേണ്ടന്ന വിചിത്രമായ ശുപാര്‍ശയാണ് നല്‍കിയത്. ഇതാണ് കോടതി പരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ കെഎം മാണിക്കെതിരെ വിജിലന്‍സ് ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച ശേഷമാവും ഇത് കോടതി അട്ടിമറികേസ് പരിഗണിക്കുകയുളളൂ.

Top