വിജിലൻസ് തമിഴ്‌നാട്ടിലേയ്ക്ക്: ബാബുവിന്റെ സ്ഥലം ഇടപാട് സംബന്ധിച്ചും അന്വേഷണം

സ്വന്തം ലേഖകൻ

കൊച്ചി: മുൻമന്ത്രി കെ ബാബുവിന്റെ അനധികൃത ഭൂമിയിടപാട് കേസിൽ അന്വേഷണം തേനിയിലേക്ക്. തമിഴ്‌നാട്ടിൽ ബാബു നടത്തിയെന്ന് കരുതുന്ന ഭൂമിയിടപാടുകൾ പരിശോധിക്കാനാണ് സംഘം തേനിയിൽ എത്തുന്നത്. മയിലാടും പാറ വില്ലേജിലുള്ള നാലു ഭൂമി ഇടപാടുകളുടെ രേഖകളാണ് പരിശോധനയ്ക്ക് വിധേയമാക്കുക.
തേനിയിൽ നടന്നതെന്ന് കരുതുന്ന ഭൂമിയിടപാടുമായി ബന്ധപ്പെട്ടതെന്ന് സംശയിക്കുന്ന ചില രേഖകൾ കഴിഞ്ഞ ദിവസം ബാബുവിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ നിന്നും കണ്ടെത്തിയിരുന്നു. ഇതാണ് പരിശോധനയ്ക്ക് വിധേയമാക്കുക. ഭൂമിയിടപാടുമായി തനിക്ക് ബന്ധമില്ലെന്ന് ബാബു പറഞ്ഞിട്ടുണ്ടെങ്കിലും ബിനാമി ഇടപാട് നടന്നിട്ടുണ്ടോ എന്നായിരിക്കും അന്വേഷണസംഘം പ്രധാനമായും നോക്കുക.
ഇക്കാര്യത്തിൽ ഇവിടെ നിന്നും തമിഴിൽ തയ്യാറാക്കിയ ആധാരം പരിശോധന നടത്തും. നിരവധി പേർ ഗ്രൂപ്പായി ഭൂമിയിടപാട് നടന്നിരിക്കുന്നതിനാൽ ഈ ആധാരം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ശേഷമായിരിക്കും പരിശോധന. ബിനാമികളായി കൂടുതൽ പേരുണ്ടോയെന്ന് അന്വേഷിക്കും. സാമ്പത്തിക ഇടപാടുകളിൽ പെൺമക്കളുടെ ലോക്കറുകളും സംഘം പരിശോധന നടത്തിയേക്കും. അനധികൃത ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നത് കണ്ടെത്തുകയാണ് ലക്ഷ്യം. വരും ദിവസങ്ങളിൽ കുടതൽ പരിശോധനകൾ ഉണ്ടായേക്കാൻ സാധ്യതയുണ്ടെന്നും വിവരമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top