ബിഡിജെഎസില്‍ കലാപം: ജില്ലാ ഭാരവാഹികള്‍ പാര്‍ട്ടി വിട്ടു; നേതാക്കള്‍ സ്ഥാനമോഹികളെന്ന് ആക്ഷേപം

കുട്ടനാട്: ഹൈന്ദവ ഐക്യം ഉയര്‍ത്തിപ്പിടിച്ച് രൂപീകരിച്ച ബിഡിജെഎസില്‍ ആഭ്യന്തര കലാപം. ആലപ്പുഴ ജില്ലയിലെ ഏഴു ഭാരവാഹികള്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. പുറത്ത് പോയവര്‍ സിപിഎമ്മില്‍ ചേരുന്നെന്നും റിപ്പോര്‍ട്ട്. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്ക് ഇത് കനത്ത ആഘാതം സൃഷ്ടിക്കും.

ബിഡിജെഎസ് ആലപ്പുഴ ജില്ലാ സെക്രട്ടറി പി.ബൈജു, കുട്ടനാട് മണ്ഡലം ട്രഷറര്‍ വരുണ്‍ ടി.രാജ്, വൈസ് പ്രസിഡന്റ് ഉത്തമന്‍, രാമങ്കരി പഞ്ചായത്ത് സെക്രട്ടറി വിപിന്‍ ലാല്‍, മണ്ഡലം വൈസ് പ്രസിഡന്റ് അനില്‍കുമാര്‍, അനീഷ് ടി.ആര്‍, ചമ്പക്കുളം പഞ്ചായത്ത് കമ്മിറ്റി അംഗം സനീഷ് എന്നിവരാണു രാജിവച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാമൂഹ്യനീതി ഉറപ്പു വരുത്താനും പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ജീവിതം സംരക്ഷിക്കാനും കഴിയുന്ന പ്രസ്ഥാനമാകും എന്നു കരുതിയാണു ബിഡിജെഎസില്‍ ചേര്‍ന്നത്. എന്നാല്‍ അധികാരത്തോടുള്ള ആര്‍ത്തിയും സ്വന്തം കാര്യലാഭവും മാത്രമാണു ബിഡിജെഎസ് നേതാക്കന്മാരെ ഭരിക്കുന്നത്. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി പാദസേവ ചെയ്യുന്നവരുടെയും കുഴലൂത്തു നടത്തുന്നവരുടെയും അധഃപതിച്ച ആള്‍ക്കൂട്ടമായി ബിഡിജെഎസ് മാറിയെന്നും രാജിവച്ചവര്‍ ആരോപിച്ചു.

തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ ചര്‍ച്ച ചെയ്യാനോ തിരുത്താനോ തയാറാകുന്നില്ല. അണികളെ പറഞ്ഞു പറ്റിക്കുകയാണ്. അതിനാല്‍ ബിഡിജെഎസില്‍ നിന്നും രാജിവച്ച് ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന്റെയും അധഃസ്ഥിതരുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സിപിഎമ്മിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതായും രാജിവച്ചവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

Top