BDJS പിളർന്നു.സിപിഎമ്മിന് വോട്ടുചെയ്യാൻ ബിഡിജെഎസ് പ്രവർത്തകർക്ക് നിർദേശമെന്ന് ആരോപണം. ഭാരതീയ ജനസേന എന്ന പേരില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു.

കൊച്ചി:എൻ ഡി എ ഘടക കക്ഷിയായ ഭാരതീയ ധർമ ജന സേന ബിഡിജെഎസ് പിളർന്നു. ഭാരതീയ ജന സേന എന്ന പുതിയ പാർട്ടി ഒരു വിഭാഗം നേതാക്കൾ കൊച്ചിയിൽ പ്രഖ്യാപിച്ചു. എന്‍.കെ. നീലകണ്ഠന്‍, വി.ഗോപകുമാര്‍, കെ.കെ. ബിനു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടി. യുഡിഎഫ് നേതൃത്വവുമായി ഇവര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാണ് തീരുമാനം.

കോണ്‍ഗ്രസ് മുക്ത കേരളത്തിനായി എല്‍ഡിഎഫിനെ അധികാരത്തില്‍ എത്തിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു. ശബരിമല വിഷയത്തില്‍ വിശ്വാസികളെ ചവിട്ടിയരച്ചവരാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. ശബരിമല വിഷയത്തില്‍ അടക്കം പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് യുഡിഎഫ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ശബരിമല വിഷയത്തില്‍ ബിജെപി വഞ്ചിച്ചുവെന്നും ഭാരതീയ ജനസേന പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top