ഫൈനലിലെത്തിയ സുന്ദരി താനൊരു ആണാണെന്ന് തുറന്ന് പറഞ്ഞതോടെ വെട്ടിലായിരിക്കുകയാണ് കസാക്കിസ്ഥാനിലെ നാഷണല്‍ ഫീമെയില്‍ ബ്യൂട്ടി കോണ്‍ടസ്റ്റ്. ഇലേ ഡേഗിലേവ് എന്ന യുവാവാണ് പെണ്‍കുട്ടിയായി അഭിനയിച്ച് സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്ത് ഫൈനല്‍ റൗണ്ട് വരെയെത്തി അധികൃതരെ ഞെട്ടിച്ചിരിക്കുന്നത്. നാലായിരത്തോളം പെണ്‍കുട്ടികള്‍ പങ്കെടുത്ത മത്സരത്തിലാണ് ഈ യുവാവ് ഫൈനലിലെത്തിയിരിക്കുന്നത്. കളി അതിരുവിടുന്നുവെന്ന തോന്നലുണ്ടായതോടെയാണ് ആ രഹസ്യം തുറന്നു പറയാന്‍ താന്‍ തയ്യാറായതെന്നാണ് ഇലേ ഡേഗിലേവ് പറയുന്നത്. സുഹൃത്തുക്കളോട് വാതുവെച്ചാണ് താന്‍ ഇങ്ങനെയൊരു കടുംകൈക്ക് മുതിര്‍ന്നതെന്ന് ഈ യുവാവ് പറയുന്നു. വെളിപ്പെടുത്തലിന് പിന്നാലെ മത്സരത്തില്‍ നിന്നും യുവാവിനെ പുറത്താക്കിയതായി സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. കസാഖിസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാലായിരം സുന്ദരിമാരില്‍ അവസാന റൗണ്ടില്‍ 16 പേരാണ് എത്തിയിരുന്നത്. അതിലൊരാളാണ് ഞാന്‍ അവളല്ല അവനാണെന്ന് തുറന്നു പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം റഷ്യയില്‍ നടന്ന ഒരു സൗന്ദര്യമത്സരത്തിനിടയിലും സമാനമായ സംഭവമുണ്ടായിരുന്നു. 20കാരനായ വിദ്യാര്‍ഥി ആന്ദ്രേ നാഗോര്‍ണിയായിരുന്നു റഷ്യയിലെ താരം. ആന്ദ്രേ സ്ത്രീകളുടെ സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുക മാത്രമല്ല വിജയിക്കുകയും ചെയ്തിരുന്നു. അവൊക്കാഡോ എന്ന വ്യാജ പേരില്‍ കാമുകിയുടെ മേക്ക് അപ് സാധനങ്ങള്‍ ഉപയോഗിച്ചായിരുന്നു ഇയാള്‍ മത്സരത്തില്‍ പങ്കെടുത്തത്.
പെണ്‍കുട്ടിയായി അഭിനയിച്ച് സൗന്ദര്യ മത്സരത്തിന്റ ഫൈനലിലെത്തിയ യുവാവ്; വെട്ടിലായി ബ്യൂട്ടി കോണ്‍ടസ്റ്റ് നടത്തിപ്പുകാര്‍
Tags: fake