ഇതര സംസ്ഥാന തൊഴിലാളി ക്യാംപുകൾ പെൺവാണിഭ കേന്ദ്രങ്ങൾ: ഇരയാകുന്നത് മലയാളി പെൺകുട്ടികളും; മണിക്കൂറിനു ആയിരം രൂപ..!

ക്രൈം ഡെസ്‌ക്

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളി ക്യാംപുകൾ പെൺവാണിഭ കേന്ദ്രങ്ങളാകുന്നതായി റിപ്പോർട്ട്. മണിക്കൂറിനു ആയിരം രൂപ നിരക്കിൽ മലയാളി പെൺകുട്ടികളെയും, സ്വന്തം നാട്ടിൽ നിന്നു ഭാര്യമാരെന്ന വ്യാജേനെ എത്തിക്കുന്ന പെൺകുട്ടികളെയുമാണ് പെൺവാണിഭ സംഘങ്ങൾ ഉപയോഗിക്കുന്നത്. മലയാളി പെൺകുട്ടികളെ പ്രണയത്തിൽ കുടുക്കിയും സംഘം പെൺവാണിഭ ഇടപാടുകൾക്കായി ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകളിലും വാടകമുറികളിലും പെൺവാണിഭം നടക്കുന്നതായാണ് റിപ്പോർട്ടുകൾ.  ഭാര്യയെന്ന വ്യാജേന സ്വന്തം നാട്ടിൽനിന്നു കൊണ്ടുവരുന്ന സ്ത്രീകളെയാണ് ഇതരസംസ്ഥാനക്കാരുടെ സംഘം ഇടുങ്ങിയ മുറികൾക്കുള്ളിൽ വിൽക്കുന്നത്. ഇവരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും ഏറെയാണ്. ഇടയ്ക്കിടെ നാട്ടിൽ പോകുന്ന ഇത്തരം വാണിഭസംഘത്തിലെ അംഗങ്ങൾ പുതിയ പെൺകുട്ടികളുമായി തിരിച്ചെത്തുകയും ഭാര്യയെന്ന വ്യാജേന കൂടെ താമസിപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് വീട്ടിലെത്തുന്ന ആവശ്യക്കാർക്ക് ഇവരെ വിൽക്കും. ഇതരസംസ്ഥാനക്കാർക്കു പുറമെ ഇതുപോലുള്ള അനാശ്യാസ്യ കേന്ദ്രങ്ങൾ തേടി എത്തുന്ന മലയാളികളും നിരവധിയാണ്.
മലയാളി പെൺകുട്ടികളും ഇത്തരം സംഘങ്ങളിൽ കുടുങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ട്. പ്രണയത്തിൽ കുടുക്കി ആദ്യം പെൺകുട്ടികളുമായി ഇവർ അടുപ്പം സ്ഥാപിക്കും. തുടർന്നു പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ അടക്കം പകർത്തി ഭീഷണിപ്പെടുത്താൻ ഉപയോഗിക്കും. ഇതോടെ പെൺകുട്ടികൾക്കു ഇതര സംസ്ഥാന തൊഴിലാളികളുടെ കെണിയിൽ നിന്നു പുറത്തു കടക്കാനാവാത്ത സ്ഥിതിയുണ്ടാകും.
എന്നാൽ, വർഷങ്ങളായി പെൺവാണിഭം തുടരുന്ന സംഘങ്ങൾക്കെതിരേ നടപടിയെടുക്കാൻ നിയമ സംവിധാനങ്ങൾക്ക് കഴിയുന്നില്ല എന്നതാണു സത്യം. വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന മറ്റു സംസ്ഥാനങ്ങളിൽ വിവാഹിതരാകുന്ന ദമ്പതിമാർ വിവാഹ രജിസ്ട്രേഷൻ ചെയ്യുന്നതു ചുരുക്കമാണ്. സ്വന്തം മതപരമായ ആചാരങ്ങൾക്കുശേഷം ഒരുമിച്ചു ജീവിച്ചുതുടങ്ങുന്ന ഇവർ വിവാഹിതരായതിനു തെളിവുകൾ ഒന്നും ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ തൊഴിൽ തേടി കേരളത്തിൽ എത്തുന്ന ഇതരസംസ്ഥാനക്കാരും അവരോടൊപ്പം എത്തുന്ന സ്ത്രീകളും യഥാർഥത്തിൽ ഭാര്യാഭർത്താക്കൻമാരാണോയെന്ന് ഉറപ്പുവരുത്താനും സാധിക്കില്ല.
ഈ പ്രതിസന്ധിയാണു വ്യാപകമാകുന്ന പെൺവാണിഭ സംഘങ്ങളെ തുരത്താൻ നിയമസംവിധാനങ്ങൾക്ക് വിലങ്ങുതടിയാകുന്നത്. ഇവർ താമസിക്കുന്ന വാടക കെട്ടിടങ്ങളിൽ നിരവധി യഥാർഥ ദമ്പതികളും കുട്ടികളും താമസിക്കുന്നതിനാൽ സംശയത്തിന്റെ പേരിലുള്ള പരിശോധനകൾപോലും അസാധ്യമാണ്.
ഇത്തരം സാഹചര്യങ്ങൾ മറയാക്കി ഇതരസംസ്ഥാനക്കാരുടെ അനാശാസ്യ കേന്ദ്രങ്ങൾ കൊഴുക്കുമ്പോൾ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണു പ്രദേശവാസികൾ. ഇതുമായി ബന്ധപ്പെട്ട് വിവിധ റസിഡൻസ് അസോസിയേഷനുകളും നാട്ടുകാരും പരാതിയുമായി രംഗത്തുണ്ടെങ്കിലും ശാശ്വതമായ പരിഹാരങ്ങളൊന്നും കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top