കോണ്‍ഗ്രസിന് വന്‍ കുതിച്ചുകയറ്റമുണ്ടായ കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലവും മോദി അപ്രമാദിത്വം നേടിയ രാജ്യത്തെ ആകെ ഫലവും വന്നതിന് ശേഷം ധാരാളം നിരീക്ഷകര്‍ ഈ ഫലത്തെ വിലയിരുത്തിക്കഴിഞ്ഞു. ഇതില്‍ ശ്രദ്ധേയമായ ഒരു വിലയിരുത്തല്‍ നടത്തിയിരിക്കുന്നത് സാഹിത്യകാരനായ ബന്യാമിനാണ്. ഈ തെരഞ്ഞെടുപ്പിലെ താരമായി ബന്യാമിന്‍ കരുതുന്നത് ആലത്തൂരില്‍ അട്ടിമറി വിജയം നേടിയ രമ്യ ഹരിദാസിനെയാണ്. സഖ്യമുണ്ടാക്കാന്‍ തടസ്സം നിന്ന ഷീല ദീക്ഷിതിന്റെ തോല്‍വിയില്‍ സന്തോഷമുണ്ടെന്നും ബന്യാമിന്‍ കുറിച്ചു.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബന്യാമിന്‍ തെരഞ്ഞെടുപ്പ് അവലോകനം നടത്തിയത്. ഇന്നസെന്റെ തോറ്റതിലെ സന്തോഷവും എംബി രാജേഷിന്റെ തോല്‍വിയിലെ ദുഃഖവും ബന്യാമിന്‍ പങ്കുവച്ചു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഈ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം :
* പത്തനംതിട്ട ഒട്ടും വര്‍ഗീയമായി ചിന്തിച്ചില്ല എന്നത് ആഹ്ലാദിപ്പിക്കുന്നു.
* ശശി തരൂരിന്റെ വിജയത്തില്‍ ഏറെ സന്തോഷം.
* ഇന്നസെന്റ് തോറ്റതില്‍ സന്തോഷം.
* പാലക്കാട്ട് എം ബി രാജേഷിന്റെ തോല്‍വി സങ്കടപ്പെടുത്തുന്നു.
* മോദിയ്ക്കും ബിജെപി ക്കും കിട്ടിയ മൃഗീയ ഭൂരിപക്ഷം രാജ്യത്തെ എവിടേക്ക് നയിക്കും എന്ന ഭയം
* പ്രതിപക്ഷ കക്ഷികളുടെ അത്യാഗ്രഹം അവരുടെ തോല്‍വിയുടെ ആക്കം കൂട്ടി.
* സഖ്യം ഉണ്ടാക്കുന്നതില്‍ കോണ്‍ഗ്രസിലെ മണ്ടന്മാരായ പ്രാദേശിക നേതാക്കള്‍ തടസം നിന്നതിന്റെ ഫലം ആണ് അവര്‍ അനുഭവിക്കുന്നത്.
*അതുകൊണ്ട് തന്നെ ഷീല ദീക്ഷിതിന്റെ തോല്‍വിയില്‍ ഏറെ സന്തോഷം.
* ഈ തിരഞ്ഞെടുപ്പിലെ താരം രമ്യ ഹരിദാസ് തന്നെ.
* ദീപ നിഷാന്തിന് ഒരു ഷോഡ നാരങ്ങാവെള്ളം ??
* ഈ തിരഞ്ഞെടുപ്പിലെ കോമാളി സുരേഷ് ഗോപി
* നെറികെട്ട സ്ഥാനാര്‍ത്ഥി – കെ എസ് രാധാകൃഷ്ണന്‍
* അടിത്തട്ടില്‍ നിന്ന് കൃത്യമായ കണക്കുകള്‍ എടുക്കാന്‍ പ്രാപ്തി ഉണ്ടായിരുന്ന ഇടത് പാര്‍ട്ടികള്‍ക്ക് എന്ത് സംഭവിച്ചു? ഈ ഫലം തിരഞ്ഞെടുപ്പിന് ശേഷം പോലും തിരിച്ചറിയാന്‍ എന്തുകൊണ്ട് കഴിഞ്ഞില്ല?
* ഇടതുപാര്‍ട്ടികള്‍ ചിന്തിക്കുമോ?