ഓണത്തിന് ബീവറേജസ് കോര്‍പ്പറേഷനില്‍ കൈ നിറയെ ബോണസ്; അലവന്‍സ്

ജീവനക്കാര്‍ക്ക് ഓണം ബോണസ് പ്രഖ്യാപിച്ച് ബീവറേജസ് കോര്‍പ്പറേഷന്‍. ഓണാഘോഷത്തോടനുബന്ധിച്ച് 29.5 എക്സ് ഗ്രാഷ്യയാണ് ബീവറേജസ് കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം 80000 രൂപയാണ് ബോണസായി നല്‍കിയിരുന്നതെങ്കില്‍ ഇത്തവണ 85000 രൂപയാണ് ബോണസ് ഇനത്തില്‍ ബീവറേജസ് കോര്‍പ്പറേഷന്‍ അനുവദിച്ചിട്ടുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവോണ ദിനത്തില്‍ ഡ്യൂട്ടിയ്ക്കുള്ളവര്‍ക്ക് തിരുവോണ അലവന്‍സായി 2000 രൂപയും ലഭിക്കും.

സ്ഥിരപ്പെടുത്തിയ ജീവനക്കാര്‍ക്ക് 30000 രൂപ ഓണം അഡ്വാന്‍സായി ലഭിയ്ക്കും. സി1, സി2, സി3 കാറ്റഗറികളിലുള്ള ജീവനക്കാര്‍ക്ക് ഒരു ലക്ഷത്തോളം രൂപയാണ് ഓണത്തിന് കയ്യില്‍ കിട്ടുക.

ലേബലിംഗ് സ്റ്റാഫിന് ബീവറേജസ് കോര്‍പ്പറേഷന്‍ 16000 രൂപയും സെക്യൂരിറ്റി ജീവനക്കാര്‍ക്ക് 10,000 രൂപയും സ്വീപ്പര്‍ ജീവനക്കാര്‍ക്ക് 1000 രൂപയുമയാണ് ലഭിക്കുക.

എന്നാല്‍ ഓണം ദിനത്തില്‍ ബീവറേജസ് ഔട്ട്ലെറ്റുകള്‍ അടച്ചിടാനുള്ള ജീവനക്കാരുടെ ആവശ്യം കോര്‍പ്പറേഷന്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. ഓണത്തിന് അനിഷ്ടസംഭവങ്ങളുണ്ടാകുന്നത് തടയുന്നതിനാണ് നീക്കം.

ഇതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മന്ത്രി ടിപി രാമകൃഷ്ണന്‍, ബീവറേജസ് കോര്‍പ്പറേഷന്‍ എംഡി എച്ച് വെങ്കിടേഷ് യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ യോഗം ചേര്‍ന്നിരുന്നു.

സിഐടിയു നേതാക്കളായ ആനത്തലവട്ടം, സികെ മണിശങ്കര്‍, എംഎം വര്‍ഗ്ഗീസ്, ഐഎന്‍ടിയുസി നേതാക്കളായ സികെ രാജന്‍, പിയു രാധാകൃഷ്ണന്‍, ഐഐടിയുസി നേതാക്കളായ ശങ്കര്‍ദാസ്, ബി​എംഎസ് നേതാവ് ഓമനക്കുട്ടന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Top