ന്യുഡൽഹി :ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്തും. ഒക്ടോബര്‍ 28നാണ് ഒന്നാം ഘട്ടം. രണ്ടാം ഘട്ടം നവംബര്‍ 3നും മൂന്നാംഘട്ടം നവംബര്‍ 7ന് നടക്കും. നവംബര്‍ 10ന് വോട്ടെണ്ണല്‍ നടക്കും.കോവിഡ് പ്രതിസന്ധിക്കിടയിലും പൌരന്‍റെ വോട്ടവകാശം പ്രധാനമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു. ജനങ്ങളുടെ സുരക്ഷക്കും പ്രാധാന്യം കൊടുക്കണം. കോവിഡ് കാലത്തെ ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയയാണ്. പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം കുറക്കും 2015 പ്രകാരം 72 മില്യണ്‍ വോട്ടേഴ്സ് ഇന്ത്യയിലുണ്ട്.
46 ലക്ഷം മാസ്കുകള്‍, 15 ലക്ഷം ബോട്ടില്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍, 2 ലക്ഷത്തിലധികം പി പി ഇ കിറ്റുകള്‍ എന്നിവ ലഭ്യമാക്കുമെന്നും സുനില്‍ അറോറ പറഞ്ഞു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കല്‍ പരമാവധി ഓണ്‍ലൈനിലൂടെ ആയിരിക്കും. കോവിഡ് ലക്ഷണമുള്ളവര്‍ക്ക് പോസ്റ്റല്‍ വോട്ട് സൌകര്യമുണ്ടായിരിക്കും. ഒരു ബൂത്തില്‍ പരമാവധി ആയിരം വോട്ടര്‍മാര്‍ക്ക് മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ.
ബിഹാറിൽ വോട്ടവകാശം വിനിയോഗിക്കുന്നത് 7.5 കോടി ജനങ്ങളാണ്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വോട്ടർമാർക്കായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കും. വോട്ടർമാർക്ക് സുരക്ഷ പ്രധാന വെല്ലുവിളിയാണെന്ന് പറഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷണർ, സാമൂഹിക അകലം പാലിക്കാൻ കൂടുതൽ പോളിംഗ് ബൂത്തുകൾ ഒരുക്കുമെന്നും വ്യക്തമാക്കി. പോളിംഗ് സമയം ഒരു മണിക്കൂർ നീട്ടും. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ വോട്ട് ചെയ്യാം. ഒരു ബൂത്തിൽ പരമാവധി ആയിരം പേർക്കാണ് വോട്ടു ചെയ്യാൻ അവസരം നൽകുക.
80 വയസിന് മുകളിൽ ഉള്ളവർക്ക് തപാൽ വോട്ട് സൗകര്യം ഒരുക്കും. വോട്ടർമാർക്കായി 47 ലക്ഷം മാസ്‌കുകൾ വിതരണം ചെയ്യും. ആറ് ലക്ഷം പിപിഇ കിറ്റുകളും തയ്യാറാക്കും. കൊവിഡ് ലക്ഷണമുള്ളവർക്ക് പോസ്റ്റൽ വോട്ട് സൗകര്യം ഒരുക്കും. കൊവിഡ് രോഗികൾക്ക് അവസാന മണിക്കൂറിലായിരിക്കും വോട്ട് ചെയ്യാൻ അവസരം നൽകുക. വോട്ടർമാർക്ക് തെർമൽ സ്‌കാനിംഗ് നിർബന്ധമാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. നാമനിർദേശ പത്രികാ സമർപ്പണം ഓൺലൈൻ വഴിയായിരിക്കണമെന്നും വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേർ മാത്രം മതിയെന്നും സുനിൽ അറോറ നിർദേശിച്ചു.