3500 കോടി രൂപയുടെ നിക്ഷേപ ചർച്ചയ്ക്കായി കിറ്റക്‌സ് ഗ്രൂപ്പ് തെലങ്കാനയിലേക്ക്.യാത്രയ്‌ക്ക് സ്വകാര്യ ജെറ്റ് വിമാനം അയച്ച് സർക്കാർ

കൊച്ചി: തെലങ്കാന സർക്കാരിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് കിറ്റക്‌സ് എം ഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം നാളെ ഹൈദരാബാദിലെത്തും. ​നാളെ ഉച്ചയ്‌ക്ക് ഹൈദരാബാദിലാണ് ഉന്നതതല ചർച്ച നടക്കുന്നത്. തെലങ്കാന വ്യവസായ മന്ത്രിയുടെ ക്ഷണം അനുസരിച്ചാണ് സാബു ജേക്കബും സംഘവും തെലങ്കാനയിലേക്ക് പോകുന്നത്.

തെലങ്കാന സർക്കാർ അയയ്ക്കുന്ന സ്വകാര്യ ജെറ്റ് വിമാനത്തിലാണ് കിറ്റെക്‌സ് സംഘം കൊച്ചിയിൽ നിന്നും ഹൈദരാബാദിലേക്ക് പോകുന്നത്. നിക്ഷേപം നടത്താൻ മികച്ച സൗകര്യങ്ങളാണ് തെലങ്കാന സർക്കാർ വാഗ്‌ദ്ധാനം ചെയ്‌തിരിക്കുന്നത്. നേരത്തെ വ്യവസായ മന്ത്രി കെ ടി രാമ റാവുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും സാബു ജേക്കബ് ടെലിഫോണിൽ ചർച്ച നടത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിന്‍റെ തുടർച്ചയായാണ് കൂടിക്കാഴ്‌ചയ്ക്കായി സ്വകാര്യ ജെറ്റ് വിമാനം അയച്ച് കിറ്റെക്‌സിനെ തെലങ്കാന ക്ഷണിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്‍റെ മകനാണ് വ്യവസായ മന്ത്രിയായ കെ ടി രാമ റാവു. തമിഴ്‌നാടും കർണാടകവും ഉൾപ്പടെ ഒമ്പത് സംസ്ഥാനങ്ങളാണ് ഇതുവരെ നിക്ഷേപം നടത്താൻ കിറ്റെക്‌സിനെ ക്ഷണിച്ചിരിക്കുന്നത്.

ഡയറക്ടർമാരായ ബെന്നി ജോസഫ്, കെ എൽ വി നാരായണൻ, വൈസ് പ്രസിഡന്റ് ഓപ്പറേഷൻസ് ഹർകിഷൻ സിംഗ് സോധി, സി എഫ് ഒ ബോബി മൈക്കിൾ, ജനറൽ മാനേജർ സജി കുര്യൻ എന്നിവരും സംഘത്തിലുണ്ടാകും. തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമറാവുമായി കിറ്റക്സ് പ്രതിനിധികൾ ചർച്ച നടത്തും. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചകളിൽ പങ്കാളിയാകും. ‌

തമിഴ്നാട്, ഗുജറാത്ത്, കർണാടക ഉൾപ്പെടെ 9 സംസ്ഥാനങ്ങളാണ് ഇതുവരെ നിക്ഷേപം നടത്താൻ കിറ്റക്സ് ഗ്രൂപ്പിനെ സമീപിച്ചിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ പ്രതിനിധികളുമായി വരുംദിവസങ്ങളിൽ ചർച്ച നടത്തും. ഇതിന് ശേഷമാകും ഏത് സംസ്ഥാനത്ത് നിക്ഷേപം നടത്തണമെന്ന് സംബന്ധിച്ച് കിറ്റക്സ് ഗ്രൂപ്പ് അന്തിമ തീരുമാനം എടുക്കുക. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ ആദ്യ സ്ഥാനത്താണ് തെലങ്കാന.

തെലങ്കാന സർക്കാരുമായുള്ള ചർച്ചയിൽ വലിയ പ്രതീക്ഷയാണുള്ളതെന്ന് കിറ്റക്സ് എം എം ഡി സാബു ജേക്കബ് പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളുമായുള്ള ചർച്ചകൾ തുടരുമെന്നും സാബു എം ജേക്കബ് പറഞ്ഞു. തുടർച്ചയായ പരിശോധനകളുടെ പശ്ചാത്തലത്തിലായിരുന്നു കേരളത്തിൽ നടപ്പാക്കാനുദ്ദേശിച്ചിരുന്ന പദ്ധതി ഇവിടെ നടത്തേണ്ടത് ഇല്ലെന്ന് കിറ്റക്സ് തീരുമാനിച്ചത്. കിറ്റക്സ് വിഷയം ചർച്ചചെയ്യാൻ വ്യവസായ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിതല ചർച്ച നടത്തിയിരുന്നു. എന്നാൽ ഇതിനുശേഷവും പ്രശ്നപരിഹാരം ഉണ്ടായിരുന്നില്ല

 

Top