കേരളത്തിലെ വ്യവസായവകുപ്പ് പൊട്ടക്കിണറ്റിൽ വീണ തവള:തെലങ്കാനയിൽ ആനുകൂല്യങ്ങളുടെ പെരുമഴയെന്നും സാബു എം ജേക്കബ്

കൊച്ചി: കേരളത്തിലെ വ്യവസായവകുപ്പ് പൊട്ടക്കിണറ്റിൽ വീണ തവളയെപ്പോലെയെന്ന് കിറ്റക്സ് എംഡി സാബു എം ജേക്കബ്. നിക്ഷേപ സൗഹൃദത്തിന്റെ കാര്യത്തിൽ കേരളം 50 വർഷം പുറകിൽ ആണെന്നും സാബു എം ജേക്കബ് വിമർശിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ എന്ത് നടക്കുന്നുവെന്ന് സർക്കാരിനോ വ്യവസായ വകുപ്പിനോ അറിയില്ല. കേരളമാണ് ഏറ്റവും വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് പറഞ്ഞ് ഒരു പ്രശ്‌നവുമില്ലെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് സാബു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തെലങ്കാനയിൽ ആനുകൂല്യങ്ങളുടെ പെരുമഴയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1200 ഏക്കർ സ്ഥലമാണ് തെലങ്കാന സർക്കാർ ടെക്‌സ്‌റ്റൈൽസ് പാർക്കിന് ഓഫർ ചെയ്തത്. രാജകീയ സ്വീകരണമാണ് തനിക്ക് ലഭിച്ചതെന്നും സാബു ജേക്കബ് പറഞ്ഞു. മുടക്കമില്ലാതെ വെള്ളം, വൈദ്യുതി എന്നിവ തരുമെന്ന് തെലങ്കാന വ്യവസായ മന്ത്രി ഉറപ്പ് നൽകി. മാലിന്യ നിർമാജനത്തിൻറെ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്ന് തെലങ്കാന സർക്കാർ അറിയിച്ചു. പ്രശ്‌നങ്ങൾക്ക് മിനിറ്റുകൾക്കം പരിഹാരം കാണുന്ന മന്ത്രിയെയാണ് തെലങ്കാനയിൽ കണ്ടതെന്നും സാബു എം. ജേക്കബ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കമ്പനി പൂട്ടിക്കാൻ ആരൊക്കെ ശ്രമിച്ചുവെന്നതിനും ആസൂത്രിത ഗൂഢാലോചനക്കും തെളിവുണ്ട്. കഴുത്തിന് പിടിച്ച് പുറത്താക്കാൻ ശ്രമിച്ചാൽ സഹിക്കാൻ തയ്യാറല്ല, അടച്ചുപൂട്ടണമെങ്കിൽ പൂട്ടും. കോൺഗ്രസ് എം.എൽ.എമാർ പരാതി കൊടുത്തപ്പോൾ തന്നെ റെയ്ഡ് നടത്തുകയാണ് സർക്കാർ ചെയ്തത്. പരാതിക്ക് തെളിവുണ്ടോ എന്ന് നോക്കാൻ പോലും സർക്കാർ തയ്യാറായില്ല. കോൺഗ്രസ്-കമ്യൂണിസ്റ്റ് ഗൂഢാലോചനയാണ് കിറ്റെക്‌സിനെതിരെ നടന്നതെന്നും സാബു എം. ജേക്കബ് പറഞ്ഞു.

ഇവിടെ 30 ദിവസത്തിനുള്ളിൽ 11 റെയ്ഡുകൾ നടത്തി, എന്നാൽ പരിശോധനയുടെ പേരിൽ പീഡനമുണ്ടാകില്ലെന്ന് തെലങ്കാന വ്യവസായ മന്ത്രി ഉറപ്പ് നൽകി. ഏകജാലക സംവിധാനം ഇവിടെ നടപ്പാക്കിയെന്നാണ് സർക്കാർ കൊട്ടിഘോഷിക്കുന്നത്. മറ്റ് സംസ്ഥാനങ്ങൾ വർഷങ്ങൾക്ക് മുമ്പേ നടപ്പാക്കിയതാണ് ഇത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെല്ലാം ഓഫറുകൾ വന്നിട്ടുണ്ട്. 53 വർഷം കൊണ്ട് നഷ്ടപ്പെട്ട വളർച്ച വരുന്ന 10 വർഷം കൊണ്ട് തിരികെപിടിക്കാമെന്ന് ഉറപ്പുണ്ടെന്നും സാബു ജേക്കബ് പറഞ്ഞു.

ഏറെ വേദനയോടെയാണ് കേരളം വിടേണ്ടി വരുന്നതെന്നും സാബു എം ജേക്കബ് പറഞ്ഞു. സർക്കാരിന്റെ ഭാഗത്തുനിന്ന് എതിർപ്പു തുടർന്നാൽ കിഴക്കമ്പലത്തെ സ്ഥാപനങ്ങളും പൂട്ടും. പുറത്ത് കമ്പനി തുടങ്ങിയാൽ ഇതിന്റെ ഇരട്ടി ലാഭം നേടാം. ഇവിടെ ഉണ്ടാകുന്ന നഷ്ടം നികത്താൻ മറ്റ് സംസ്ഥാനങ്ങൾ തയ്യാറാണെന്നും സാബു എം ജേക്കബ് ചൂണ്ടി കാണിക്കുന്നു. ബംഗ്ലാദേശ്, യുഎഇ എന്നിവിടങ്ങളിൽ നിന്ന് നിക്ഷേപം നടത്തുന്നതിന് ക്ഷണം ലഭിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ ഇത് സംബന്ധിച്ച് ചർച്ചകൾ തുടരുമെന്നും സാബു എം ജേക്കബ് പറയുന്നു.

ലോകത്ത് തന്നെ കേരളത്തിൽ മാത്രമാവും ഒരു സ്ഥാപനത്തിനെതിരെ എത്രയധികം ജനപ്രതിനിധികൾ സർക്കാരിന് കത്ത് അയക്കുന്നത്. ഇത് ലജ്ജാകരമാണ്. പി പി വി ശ്രീനിജിന് തന്നോട് എന്താണ് എത്ര എതിർപ്പ് എന്ന് അറിയില്ല. പിടി തോമസിന് മാലിന്യ പ്രശ്നത്തെക്കുറിച്ച് എന്തറിയാം. കിറ്റക്സിനെതിരെ ഉദ്യോഗസ്ഥ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട്.വരുംദിവസങ്ങളിൽ ഇതിനുള്ള തെളിവുകൾ പുറത്തു വിടുമെന്നും സാബു പറഞ്ഞു. പദ്ധതിയുമായി മുന്നോട്ട് പോയില്ലെന്നു പറയുന്നത് തെറ്റാണ്. 2020- ൽ കെ പി എം ജി തയ്യാറാക്കിയ പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ പുറത്തു വിട്ടു

Top