ബംഗാളില്‍ വര്‍ഗീയ കാര്‍ഡിറക്കി അമിത് ഷാ..

ന്യുഡൽഹി : പൗരത്വ ഭേദഗതി നിയമം സര്‍ക്കാര്‍ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. പാര്‍ട്ടി പ്രചാരണങ്ങള്‍ക്കായി ബിഹാറിൽ എത്തിയ അമിത് ഷാ വ്യക്തമാക്കി. അതു തങ്ങളുടെ ചുമതലയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നേരത്തെ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും ഇതേ കാര്യം ഉന്നയിച്ചിരുന്നു. ഇതോടെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ പൗരത്വ ഭേദഗതി നിയമം ചൂടേറിയ പ്രചാരണ വിഷയമാകുമെന്ന് ഉറപ്പായി. തദ്ദേശീയര്‍ക്കിടയില്‍ ബംഗാളി കുടിയേറ്റ തൊഴിലാളികള്‍ക്കെതിരെ വികാരമുണ്ടാക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ബംഗ്ലാദേശിനോട് ചേര്‍ന്നു കിടക്കുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ ഈ പ്രചാരണം വോട്ടാക്കി മാറ്റാം എന്നാണ് ബിജെപിയുടെ കണക്കു കൂട്ടല്‍.

സംസ്ഥാനത്തെ തൃണമൂല്‍ സര്‍ക്കാറിനെയും അമിത് ഷാ നിശിതമായി വിമര്‍ശിച്ചു. പത്തു വര്‍ഷമായി സംസ്ഥാനത്തെ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ തൃണമൂല്‍ കോണ്‍ഗ്രസിനും മുഖ്യമന്ത്രിക്കും കഴിഞ്ഞില്ല. അവരുടെ വാഗ്ദാനങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ടിട്ടില്ല. പ്രതീക്ഷകള്‍ ഭരണകക്ഷിക്കെതിരെയുള്ള ദേഷ്യമായി മാറിയിരിക്കുകയാണ്- ഷാ ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top