പാഠ്യ നിലവാരം തഥൈവ; പൊളിറ്റിക്കല്‍ സയന്‍സില്‍ പഠിപ്പിക്കുന്നത് പാചകം; ഏതുവിഷയമാണ് പഠിക്കുന്നതെന്ന അറിവു പോലുമില്ലെന്ന് വിദ്യാര്‍ത്ഥിനി

Bihar-Plus-Two

പാട്‌ന: പ്ലസ്ടു പാഠ്യവിഷയത്തിനെതിരെ പ്രതികരിച്ച് ബിഹാറിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി. ഏതുവിഷയമാണ് പഠിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു അറിവു പോലും ഇല്ലെന്നാണ് വിദ്യാര്‍ത്ഥിനിയുടെ ആരോപണം. പൊളിറ്റിക്കല്‍ സയന്‍സ് എന്നാല്‍ രാഷ്ട്രീയമല്ല പാചകമാണ് പഠിപ്പിക്കുന്നത്. ഹ്യുമാനിറ്റീസ് വിഷയത്തില്‍ പഠിപ്പിക്കുന്നതും മറ്റെന്തോ. ബിഹാറിലെ പ്ലസ് ടു പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷയില്‍ റാങ്ക് നേടിയ വിദ്യാര്‍ത്ഥിനിയാണ് ആരോപണവുമായി രംഗത്തെത്തിയത്.

സംസ്ഥാനത്ത് ഏറ്റവുമധികം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യവിഷയത്തിലെ പ്രാഥമിക അറിവു പോലുമില്ലെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്. ആരോപണം വിവാദമായപ്പോള്‍ സംസ്ഥാന ബോര്‍ഡ് ഇവര്‍ക്ക് പ്രത്യേക പരീക്ഷ നടത്താന്‍ ഉത്തരവിട്ടു. ബിഹാറിലെ സംസ്ഥാന ബോര്‍ഡ് നടത്തിയ പ്ലസ് ടു പരീക്ഷയിലെ മൂല്യ നിര്‍ണയം വിവാദത്തിലായിരിക്കുകയാണിപ്പോള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹ്യുമാനിറ്റീസ് വിഷയത്തില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവുമുയര്‍ന്ന മാര്‍ക്ക് വാങ്ങിയ റൂബി റേ എന്ന വിദ്യാര്‍ത്ഥിനിയാണ് മാര്‍ക്ക് ഉയര്‍ന്നതാണെങ്കിലും എന്തുവിഷയമാണ് പഠിക്കുന്നതെന്ന അറിവു പോലും തനിക്കില്ലെന്നു വെളിപ്പെടുത്തിയത്. അഞ്ഞൂറില്‍ 444 മാര്‍ക്കാണ് പ്ലസ്ടു പരീക്ഷയില്‍ ഈ കുട്ടി നേടിയത്. സയന്‍സ് വിഷയത്തില്‍ ഏറ്റവുമുയര്‍ന്ന മാര്‍ക്ക് നേടിയ സൗരഭ് ശ്രേഷ്ത എന്ന വിദ്യാര്‍ത്ഥിയുടെയും പാഠ്യ നിലവാരം തഥൈവ. കെമിസ്ട്രിയില്‍ സൗരഭിന് അഞ്ഞൂറില്‍ 485 മാര്‍ക്കാണ് പരീക്ഷയ്ക്ക് ലഭിച്ചത്.

പരീക്ഷയില്‍ മുന്‍നിരയിലെത്തിയ വിദ്യാര്‍ഥികളെ സംബന്ധിച്ചു സംശയാസ്പദമായ കാര്യങ്ങള്‍ മാധ്യമങ്ങളില്‍ വീഡിയോ സഹിതം വാര്‍ത്തവന്നു വിവാദമായതോടെ ഇവരുടെ യോഗ്യത പുനഃപരിശോധിക്കാന്‍ വിദ്യാഭ്യാസമന്ത്രി അശോക് ചൗധരി ഉത്തരവിട്ടു. സംഭവത്തില്‍ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. രണ്ടു വിദ്യാര്‍ത്ഥികള്‍ക്കും ജൂണ്‍ മൂന്നിന് പ്രത്യേക പരീക്ഷ നടത്താന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടിന്റെ പേരില്‍ എല്ലാതവണയും വാര്‍ത്തയില്‍ ഇടം നേടാറുള്ള ബിഹാറിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ ഇത്തവണ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഹ്യുമാനിറ്റീസ്, സയന്‍സ്, കൊമേഴ്സ് വിഷയങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവരുടെയും പരീക്ഷ നടത്തിയവരുടെയും യോഗ്യത പരിശോധനാവിധേയമാക്കും

Top