ഏഴ് കുട്ടികളുമായി സ്കൂട്ടർ യാത്ര; യുവാവ് അറസ്റ്റിൽ; വീഡിയോ വൈറല്‍

മുംബൈ: സ്‌കൂട്ടറില്‍ ഏഴ്ക്കുട്ടികളെയും കയറ്റി അപകടകരമാം വിധം യാത്ര ചെയ്തയാള്‍ അറസ്റ്റിലായി. മുനവ്വര്‍ ഷാ എന്നയാളാണ് അറസ്റ്റിലായതെന്ന് മുംബൈ പൊലീസ് അറിയിച്ചു.

അപകടകരമായ യാത്രയുടെ ദൃശ്യങ്ങള്‍ മറ്റൊരു യാത്രക്കാരന്‍ മൊബൈലില്‍ പകര്‍ത്തുകയും മുബൈ പൊലീസിനെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്യുകയുമായിരുന്നു. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് അറസ്റ്റ് നടപടിയുണ്ടായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്‌കൂട്ടറിലുണ്ടായിരുന്നവരില്‍ നാലു കുട്ടികള്‍ മുനവ്വറിന്റെ മക്കളും മൂന്ന് പേര്‍ അയല്‍വാസിയുടെ മക്കളുമായിരുന്നു. മുന്‍വശത്ത് രണ്ട് കുട്ടികള്‍ നിന്നും, മൂന്ന് പേര്‍ പിറകില്‍ ഇരുന്നും, രണ്ടു കുട്ടികളെ ക്രാഷ് ഗാര്‍ഡില്‍ നിര്‍ത്തിയുമായിരുന്നു മുനവ്വറിന്റെ യാത്ര.

Top