16 വയസ്സുകാരിയുമായി ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം; സൗഹൃദം മുതലെടുത്ത് പെണ്‍കുട്ടിയെ റിസോര്‍ട്ടിലും വീട്ടിലും എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; 23 കാരന്‍ പിടിയില്‍

ചടയമംഗലം: കൊല്ലം ചടയമംഗലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. ചവറ പന്മന സ്വദേശി 23 വയസ്സുള്ള അനന്തുവിനെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് വര്‍ഷമായി 16 വയസ്സുകാരിയുമായി ഇന്‍സ്റ്റഗ്രാം വഴി സൗഹൃദത്തിലായിരുന്നു അനന്തു. സൗഹൃദം മുതലെടുത്ത് പെണ്‍കുട്ടിയെ റിസോര്‍ട്ടിലും വീട്ടിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

ലഹരിയ്ക്ക് അടിമയായ യുവാവിന്റെ പെരുമാറ്റം മോശമായതിനെ തുടര്‍ന്ന് യുവതി ബന്ധത്തില്‍ നിന്ന് പിന്മാറി. ഇതിന്റെ വൈരാഗ്യത്തില്‍ അനന്തു പെണ്‍കുട്ടിയുടെ ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞു. ചടയമംഗലം പോലീസില്‍ പരാതി നല്‍കി. യുവാവ് പീഡിപ്പിച്ചെന്ന് പോലീസിന് മൊഴി നല്‍കി. ഒളിവില്‍ പോയ പ്രതിയെ ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്നാണ് പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top