സ്‌കോട്ടിഷ്‌ പാര്‍ലമെന്റ് ബ്രക്സിറ്റ് ബില്‍ തള്ളി

ലണ്ടൻ: ബ്രക്സിറ്റ് ബിൽ തള്ളി സ്‌കോട്ടിഷ്‌ പാർലമെന്റ്. എഡിൻബറോ അസംബ്ലി 30ന് എതിരെ 93 വോട്ടുകൾക്കാണ് ബിൽ തള്ളിയത്. ലണ്ടനിലെ ദേശീയ പാർലമെന്റിന്റെ  പരിഗണനയിലാണ് ബ്രക്സിറ്റ് ബിൽ. വീറ്റോ ചെയ്യാൻ അധികാരമില്ലെങ്കിലും ബിൽ അംഗീകരിക്കാൻ സ്‌കോട്ട്ലൻഡ് വിസമ്മതിച്ചത് ബ്രിട്ടന്റെ ബ്രക്സിറ്റ് പദ്ധതികളെ പ്രതിസന്ധിയിലാക്കിയേക്കും. യൂറോപ്യൻ യൂണിയൻവിട്ട് പുറത്തുപോകാനുള്ള ബ്രിട്ടീഷ് ജനതയുടെ തീരുമാനം ഭരണഘടനാപരമായി സാധൂകരിക്കുന്നതിനുള്ളതാണ് ബ്രക്സിറ്റ് ബില്‍. 

Top