ഓണ്‍ലൈനില്‍ വാങ്ങുന്നവയ്ക്കുള്ള ഡിസ്‌കൗണ്ടില്‍ കടിഞ്ഞാണിടാന്‍ സർക്കാർ; ദേശീയ ഓണ്‍ലൈന്‍ വ്യാപാര നയം വരുന്നു

ന്യൂഡല്‍ഹി: ദേശീയ ഓണ്‍ലൈന്‍ വ്യാപാരനയം വരുന്നു. ഉപഭോക്താക്കളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്ന വ്യാപാര മേഖലയാണ് ഓണ്‍ലൈന്‍ വ്യാപാരം. മോഹിപ്പിക്കുന്ന ഡിസ്‌കൗണ്ടാണ് പല ഇ-കോമേഴ്‌സ് സ്ഥാപനങ്ങളും നല്‍കുന്നത്. ഇതാണ് ഉപഭോക്താക്കളെ വന്‍ തോതില്‍ ആകര്‍ഷിക്കുന്നത്. ഇത്തരം ഡിസ്‌കൗണ്ടുകള്‍ക്കും കടിഞ്ഞാണ്‍ വീഴുമെന്നാണ് റിപ്പോര്‍ട്ട്.

വമ്പന്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കി ഉല്‍പന്ന വിലയെ സ്വാധീനിക്കാന്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കുള്ള സ്വാതന്ത്ര്യത്തിനു കടിഞ്ഞാണിടുന്ന നിയമമാണ് പണിപ്പുരയില്‍. ദേശീയ ഓണ്‍ലൈന്‍ വ്യാപാര നയത്തിന്റെ കരടുരൂപത്തിന്മേല്‍ സര്‍ക്കാര്‍ അഭിപ്രായം തേടിയിരിക്കുകയാണ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിപണിയിലെ മത്സരാന്തരീക്ഷം ഉറപ്പാക്കാന്‍ ഇ-വ്യാപാര മേഖലയില്‍ എന്തൊക്കെ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന കാര്യത്തിലും ഈ രംഗത്തെ വിദേശ നിക്ഷേപം, ആഭ്യന്തര സംരംഭകരെ പ്രോല്‍സാഹിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളിലും നിയമത്തില്‍ വ്യവസ്ഥകളുണ്ടാകും. ഓണ്‍ലൈന്‍ സൈറ്റുകളില്‍ വമ്പന്‍ ഡിസ്‌കൗണ്ട് അടക്കമുള്ള വില നിര്‍ണയ രീതികള്‍ക്ക് നിശ്ചിത ദിവസം സമയപരിധി ഏര്‍പ്പെടുത്തണമെന്ന വ്യവസ്ഥയും സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വച്ചിട്ടുണ്ട്.ഇന്ത്യയുടെ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ‘റൂപേ’ ഓണ്‍ലൈന്‍ ഇടപാടുകളില്‍ വ്യാപകമാക്കാന്‍ പ്രോല്‍സാഹനമേകും.

ഉല്‍പന്നങ്ങളുടെയോ സേവനങ്ങളുടെയോ ഇ-മ്യൂസിക്, ഇ-ബുക്ക്, സോഫ്റ്റ്വെയര്‍ തുടങ്ങിയ ഡിജിറ്റല്‍ ഉല്‍പന്നങ്ങളുടെയോ വാങ്ങല്‍, വില്‍പന, മാര്‍ക്കറ്റിങ്, വിതരണം, ഡെലിവറി എന്നിവ ഇലക്ട്രോണിക് മാര്‍ഗങ്ങളിലൂടെ നടക്കുന്നതിനെ ‘ഇ-കൊമേഴ്‌സ്’ എന്നു കരടുനിയമം നിര്‍വചിക്കുന്നു.

Top