പീഡനത്തിന് ഇരയായ കുട്ടികളെ തിരിച്ചറിയത്തക്ക വിധമുള്ള യാതൊന്നും തന്നെ പ്രസിദ്ധീകരിക്കാന്‍ പാടില്ല എന്നിരിക്കെ ബിന്ദുകൃഷ്ണ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ 21.3.19 ല്‍ കുട്ടിയുടെ വീട്ടുകാരോടൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രമെടുത്ത് വില കുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടി പോസ്റ്റ് ചെയ്തിരുന്നു എന്നാരോപിച്ചാണ് മാവേലിക്കര ബാറിലെ അഭിഭാഷകനായ മുജീബ് റഹ് മാന്‍ ഡിജിപി, ജില്ലാ പോലീസ് മേധാവി, ഓച്ചിറ എസ് എച്ച് ഒ എന്നിവര്‍ക്ക് പരാതി നല്‍കിയത്. പോക്‌സോ നിയമത്തിലെ 23 (ഒന്ന്), (രണ്ട്) വകുപ്പുകള്‍ പ്രകാരം ബിന്ദുകൃഷ്ണയ്‌ക്കെതിരെ ഒരു വര്‍ഷം തടവും പിഴയും ലഭിക്കാം. തന്റെ പേജില്‍ വീണ്ടും അവരെ തിരിച്ചറിയത്തക്ക വിധത്തില്‍ 22. 3.19 ലും ബിന്ദുകൃഷ്ണ രമേശ് ചെന്നിത്തലയോടൊപ്പമുള്ള ചിത്രങ്ങള്‍ കൊടുത്തിട്ടുള്ളതായും പരാതിയില്‍ പറഞ്ഞു. ബിന്ദുവിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത 750 ലധികം പേര്‍ക്കെതിരെയും ഈ നിയമപ്രകാരം കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ചിത്രം പോസ്റ്റ് ചെയ്തു; ബിന്ദു കൃഷ്ണയ്‌ക്കെതിരെ ഡിജിപിക്ക് പരാതി
Tags: bindu krishna