ദളിത് യുവതികളെ അപമാനിക്കുന്ന പരാമര്‍ശം; ദിവ്യക്കെതിരെ കേസെടുക്കണമെന്ന് ബിന്ദുകൃഷ്ണ

bindu

കണ്ണൂര്‍: ജാമ്യത്തിലിറങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ച ദളിത് പെണ്‍കുട്ടികള്‍ക്കെതതിരെ ഡിവൈഎഫ്ഐ നേതാവ് പിപി ദിവ്യ മോശം പരാമര്‍ശം നടത്തുകയുണ്ടായി. ഇതിനെതിരെ മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണ രംഗത്ത്. ദളിത് യുവതികളെ അപമാനിക്കുന്ന തരത്തിലാണ് ദിവ്യയുടെ പരാമര്‍ശമെന്നു ബിന്ദുകൃഷ്ണ പറഞ്ഞു.

അതേസമയം, ദിവ്യയുടെ ആക്ഷേപത്തില്‍ മനം നൊന്താണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്നും സഹോദരി പറഞ്ഞു. ഇന്നലെ ജാമ്യത്തില്‍ ഇറങ്ങിയ പെണ്‍കുട്ടികളില്‍ അഞ്ജനയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ കഴിയുന്നഅഞ്ജന അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അമിതമായി മരുന്ന് ഉള്ളില്‍ച്ചെന്ന നിലയിലായിരുന്നു അഞ്ജനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിരന്തരമായി ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും അച്ഛനെ നിരന്തരം മര്‍ദ്ദിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് ചോദിക്കാന്‍ ചെന്ന ഇരുവരും സിപിഐഎം ഓഫീസിനകത്തു കയറി പാര്‍ട്ടി പ്രവര്‍ത്തകന്‍ ഷിജിനെ മര്‍ദ്ദിച്ചുവെന്നാണ് പരാതി. പരാതിയിന്മേലാണ് യുവതികളെ അറസ്റ്റ് ചെയ്തത്. ജയിലിനകത്ത് ഇവരോടൊപ്പം ഒന്നരവയസ്സുകാരിയും ഉണ്ടായിരുന്നത് വന്‍ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടത്.

Top