കൊച്ചി:കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിയും ചവറ വിജയന്‍പിള്ളയുടെ മകനും ദുബയില്‍ ഡാന്‍സ് ബാര്‍ നടത്തുകയായിരുന്നെന്ന് അഡ്വ. ജയശങ്കര്‍ ആരോപിച്ചു. ഇത് ഒരു കോണ്‍ഗ്രസ് നേതാവാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും സത്യമായിരിക്കട്ടെ എന്ന് വിശ്വസിക്കുന്നതായും അദ്ദേഹം ഏഷ്യാനെറ്റിന്റെ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. ദുബയില്‍ ഡാന്‍സ് ബാര്‍ നടത്തിയാല്‍ നഷ്ടം വരാന്‍ സാധ്യതയില്ലെന്നും ജയശങ്കര്‍ പറഞ്ഞു. പലവ്യഞ്ജന കട നടത്തിയാല്‍ നഷ്ടം വരുമെന്നും ജയശങ്കര്‍ പരിഹസിച്ചു. ജി. സുധാകരന്റെ മകനും ദുബയില്‍ മാനംമര്യാദയ്ക്ക് ജോലി ചെയ്യുകയാണ്. അതുകൊണ്ട് എല്ലാവരെയും കുറ്റപ്പെടുത്താനാവില്ല.
മകന്‍ ബിനോയ് കോടിയേരിയുടെ പണമിടപാട് സംബന്ധിച്ച് കോടിയേരി ബാലകൃഷ്ണന്‍ നിരുത്തരവാദപരമായി പെരുമാറുകയാണെന്ന് വി.എസ് മുഖ്യമന്ത്രിയായിരുന്ന കാലത്തെ ഐ.ടി സെക്രട്ടറി ജോസഫ് സി. മാത്യൂ ആരോപിച്ചു. ബിനോയിയുടെ ബിസിനസ് എന്താണ്?, ആസ്തി എന്താണ് എന്നൊക്കെ കോടിയേരി വ്യക്തമാക്കണം. നേതാക്കന്‍മാരുടെ മക്കളെ കൂട്ടുപിടിച്ച് വ്യവസായികള്‍ നടത്തുന്ന ഇടപാടുകളെ കുറിച്ച് അന്വേഷിക്കണം. കോടിയേരി ബാലകൃഷ്ണന്‍ നാല് കോടി രൂപ വിലയുള്ള വീട്ടിലാണ് താമസിക്കുന്നതെന്നും ഇത് സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റിന് പരാതി നല്‍കുമെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ന്യൂസ് അവറില്‍ പറഞ്ഞു. സംസ്ഥാനത്തെ പല റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലും ബ്രോക്കര്‍മാരായി ബിനോയിയും ബിനീഷും നില്‍ക്കുന്നു. ഇതിന്റെ പ്രതിഫലം ദുബയിലാണ് നല്‍കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.