ഇരട്ടച്ചങ്കന്‍ സര്‍ക്കാരിന്റെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടി’പവനായി ശവമായി!‘കരുണ’യില്‍ സര്‍ക്കാരിനെ പരിഹസിച്ച് അഡ്വ: ജയശങ്കര്‍

കൊച്ചി:മെഡിക്കൽ പ്രവേശന ബില്ലിൽ അഴിമതിയുണ്ടെന്ന ആരോപണം ശക്തമായിക്കൊണ്ടിരിക്കെ സർക്കാരിനെ പരിഹസിച്ച് അഡ്വ: ജയശങ്കര്‍. കണ്ണൂര്‍, കരുണ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം ക്രമപ്പെടുത്താന്‍ നിയമസഭ പാസാക്കിയ വിവാദ ബില്ല് ഗവര്‍ണര്‍ തിരിച്ചയച്ചതിലാണ്
സര്‍ക്കാരിനെ പരിഹസിച്ച് അഡ്വ: ജയശങ്കര്‍ രംഗത്ത് വന്നിരിക്കുന്നത് . കേരള പിറവിക്കു ശേഷം ഇതാദ്യമായാണ് നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ പൂര്‍ണമായി നിരാകരിച്ചത്. ഇരട്ടച്ചങ്കന്‍ സര്‍ക്കാരിന്റെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടിയായി. ബില്ല് നിരാകരിച്ചെന്നു കരുതി ഗവര്‍ണറോട് സര്‍ക്കാരിനു പിണക്കമില്ല. വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ രാജ്ഭവന്‍ മാര്‍ച്ച് നടത്താനോ ഗവര്‍ണറുടെ കോലം കത്തിക്കാനോ ഉദ്ദേശിക്കുന്നില്ല. ഇനി ജബ്ബാര്‍ ഹാജിയായി, ഹാജ്യാരുടെ പാടായി- ജയശങ്കര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പവനായി ശവമായി.

കേരള നിയമസഭ ഐകകണ്‌ഠേന പാസാക്കിയ ഐതിഹാസികമായ കരുണാ സഹായ ബില്ലിന് ഗവര്‍ണര്‍ അനുമതി നല്‍കിയില്ല. പുന:പരിശോധന നടത്താന്‍ തിരിച്ചയക്കുക പോലും ചെയ്തില്ല; ചുമ്മാ ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിലിട്ടു.

കേരള പിറവിക്കു ശേഷം ഇതാദ്യമായാണ് നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ പൂര്‍ണമായി നിരാകരിച്ചത്. ഇരട്ടച്ചങ്കന്‍ സര്‍ക്കാരിന്റെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടിയായി.

ബില്ല് നിരാകരിച്ചെന്നു കരുതി ഗവര്‍ണറോട് സര്‍ക്കാരിനു പിണക്കമില്ല. വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ രാജ്ഭവന്‍ മാര്‍ച്ച് നടത്താനോ ഗവര്‍ണറുടെ കോലം കത്തിക്കാനോ ഉദ്ദേശിക്കുന്നില്ല. ഇനി ജബ്ബാര്‍ ഹാജിയായി, ഹാജ്യാരുടെ പാടായി.

Top