യുവതിയുമായി ഒന്നിച്ചു താമസിച്ചതിന് തെളിവ്; ഒളിച്ചുകളി തുടന്നാല്‍ കര്‍ശന നടപടി

മുംബയ്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി പീഡിപ്പിച്ചെന്ന യുവതിയുടെ മൊഴി രേഖപ്പെടുത്തി. മുംബെയിലെ ഒഷിവാര പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് മൊഴി നല്‍കിയത്. ബിനോയിയും യുവതിയും ഒരുമിച്ച് താമസിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ താമസിച്ച ഹോട്ടലിലും ഫ്‌ലാറ്റുകളിലും എത്തി തെളിവുകള്‍ ശേഖരിക്കുമെന്നും പത്ത് ദിവസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കുമെന്നും മുംബയ് പൊലീസ് അറിയിച്ചു.

ബിനോയി കോടിയേരിയെ കണ്ടെത്താന്‍ മുംബൈ പൊലീസിന് ഇതുവരെ സാധിച്ചില്ല. ഇന്നലെ കണ്ണൂരിലെത്തിയ അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിനോയ്ക്ക് നോട്ടിസ് നല്‍കിയിരുന്നു. തലശേരിയിലെ വീട്ടിലെത്തിയാണ് നോട്ടിസ് നല്‍കിയത്. ഒളിച്ചുകളി തുടരുന്നതിനാല്‍ കടുത്ത നടപടികളിലേക്ക് മുംബൈ പൊലീസ് നീങ്ങിയേക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ കണ്ണൂരിലെത്തിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ ന്യൂ മാഹി പൊലീസ് സ്റ്റേഷനില്‍ എത്തിയതിന് ശേഷമാണ് ബിനോയ് കോടിയേരിയുടെ വീട്ടിലേക്ക് പോയത്. തലശേരിയിലുള്ള വീട്ടിലെത്തി നോട്ടിസ് നല്‍കുകയായിരുന്നു. ബിനോയി വീട്ടിലുണ്ടായിരുന്നില്ല. മൂഴിക്കരയിലെ വീട്ടിലും ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി. ചോദ്യം ചെയ്യലിന് ഉടന്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. നിരവധി തവണ ബിനോയ് കോടിയേരിയെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല.

ബിനോയിയെ കണ്ടെത്തുന്നതടക്കമുള്ള കേസിന്റെ തുടര്‍ നടപടികള്‍ക്ക് കേരള പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. മാധ്യമങ്ങളോട് സംസാരിക്കരുത് എന്നതടക്കമുള്ള കര്‍ശന നിര്‍ദേശങ്ങള്‍ മുംബൈയില്‍ നിന്നെത്തിയ ഉദ്യോഗസ്ഥര്‍ക്ക് കേരള പൊലീസും നല്‍കിയിട്ടുണ്ടെന്നാണ് സൂചന. അറസ്റ്റടക്കമുള്ള നടപടികളിലേക്ക് കടക്കാനുള്ള സാധ്യതയുള്ളതിനാല്‍ ബിനോയി കോടിയേരി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും. ഇന്നലെ കണ്ണൂര്‍ എസ്പിയുമായി കൂടിക്കാഴ്ച നടത്തിയ മുംബൈ പൊലീസ് ബിനോയിയെ കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു.

Top