ഗ്രാമങ്ങളില്‍ നിന്നുള്ള ജവാന്മാര്‍ക്ക് സ്ത്രീകള്‍ നയിക്കുന്നത് ഇഷ്ടമാകില്ല, വസ്ത്രം മാറലും പ്രശ്‌നമാകും; സൈന്യത്തിലെ സ്ത്രീ പ്രാധാന്യത്തെക്കുറിച്ച് കരസേനാ മേധാവി പറയുന്നത്

ഡല്‍ഹി: സൈന്യത്തില്‍ സ്ത്രീകളുടെ പ്രാധാന്യത്തെക്കുറിച്ച് കരസേന മേധാവി ബിപിന്‍ റാവത്ത് പറഞ്ഞ മറുപടിയാണ് ഇന്ന് ചര്‍ച്ചാ വിഷയം. സ്ത്രീകളെ യുദ്ധമുഖത്ത് നിര്‍ത്താന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നതാണ് ബിപിന്‍ റാവത്ത് പറയുന്നത്.

ആര്‍മിയിലെ ഭൂരിഭാഗം ജവന്മാരും ഗ്രാമ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. അതുകൊണ്ട് തന്നെ ഒരു വനിതാ ഉദ്യോഗസ്ഥ തങ്ങളെ നയിക്കുന്നത് അവര്‍ക്ക് ഇഷ്ടമാകില്ല. സ്ത്രീകള്‍ക്ക് നല്‍കേണ്ടി വരുന്ന പ്രസവാവധിയാണ് മറ്റൊരു പ്രശ്‌നമായി കരസേനാ മേധാവി ചൂണ്ടിക്കാട്ടുന്നത്. കമാന്‍ഡിംഗ് ഓഫീസറായ ഒരു വനിതയ്ക്ക് ഒരിക്കലും ആറു മാസത്തോളം അവധി നല്‍കാന്‍ സേനയ്ക്ക് കഴിയില്ല. എന്നാല്‍ ലീവ് നിഷേധിച്ചാല്‍ അത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം പറയുന്നു.
കശ്മീരീര്‍ പോലെ പ്രശ്‌നബാധിത പ്രദേശങ്ങളിലാണ് എപ്പോഴും സൈന്യത്തിന്റെ പ്രവര്‍ത്തനം. ഏതു നിമിഷവും ആക്രമണം ഉണ്ടായേക്കാം. ആക്രമണത്തില്‍ കമ്പനി കമാന്‍ഡര്‍ മരിച്ചേക്കാം, കമാന്‍ഡിംഗ് ഓഫീസറും വനിതാ ഉദ്യോഗസ്ഥയും മരിച്ചേക്കാം. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സ്ത്രീകള്‍ തയാറായേക്കാം. പക്ഷേ അവര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്താല്‍ അത് ബാധിക്കുന്നത് ഒന്നോ രണ്ടോ വയസ് പ്രായമായ അവരുടെ കുഞ്ഞുങ്ങളെ ആയിരിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുദ്ധമുഖത്തൊന്നും സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക സൗകര്യങ്ങളോ സജ്ജീകരണങ്ങളോ ഒരുക്കാന്‍ സാധിക്കില്ല. വസ്ത്രം മാറുമ്പോള്‍ ഒളിഞ്ഞു നോക്കിയെന്ന പരാതിയാവും പിന്നീട് ഉയരുക. ഇതൊക്കെ ഓരോ പ്രതിസന്ധികളാണ്. യുഎസിലെ സൈനിക ക്യാമ്പുകളില്‍ ഇതാരു പ്രശ്‌നമല്ല. എന്നാല്‍ ഇന്ത്യയിലെ സ്ഥിതി അതല്ലെന്നും കരസേനാ മേധാവി വ്യക്തമാക്കി.

Top