ബിപിന്‍ റാവത്ത് ആദ്യ സംയുക്ത സേനാ മേധാവി;മോദിയുടെ സ്വാതന്ത്ര്യദിന പ്രഖ്യാപനം നടപ്പിലായി.കരസേനാ മേധാവി പദവിയില്‍ നിന്ന് ചൊവ്വാഴ്ച വിരമിക്കും

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ ഏക സൈന്യാധിപനായി ബിപിന്‍ റാവത്തിനെ നിയമിച്ചു. കഴിഞ്ഞ ദിവസം സംയുക്ത സേനാമേധാവിയെ തീരുമാനിക്കാന്‍ മന്ത്രിസഭ യോഗം അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം വന്നത്. സൈന്യത്തിന്റെ ചിരകാല ആവശ്യമായിരുന്നു ഏക സൈന്യാധിപന്‍ എന്ന പദവി. കേന്ദ്രസര്‍ക്കാര്‍ അടുത്തിടെയാണ് സംയുക്ത സേനാ മേധാവി പദവി രൂപീകരിച്ചത്. ആദ്യ നിയമനം ആണിപ്പോള്‍ നടക്കുന്നത്. കരസേനാ മേധാവി പദവിയില്‍ നിന്ന് ചൊവ്വാഴ്ച വിരമിക്കുകയാണ് ബിപിന്‍ റാവത്ത്. മൂന്നുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയാണ് അദ്ദേഹം ഡിസംബര്‍ 31ന് വിരമിക്കുന്നത്.

സൈനിക കാര്യങ്ങളില്‍ സര്‍ക്കാരിനെ ഉപദേശിക്കുകയും സഹായിക്കുകയുമാണ് സംയുക്ത സേനാ മേധാവിയുടെ ചുമതല. കര-നാവിക-വ്യോമ സേനകളുടെ പ്രവര്‍ത്തനം കൂടുതല്‍ മികച്ചതാക്കാന്‍ ഇതുമൂലം സാധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകൂട്ടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രഖ്യാപനമായിരുന്നു സംയുക്ത സേനാ മേധാവി പദവി. 1999ല്‍ ലെ കാര്‍ഗില്‍ യുദ്ധത്തില്‍ സൈന്യത്തിന്റെ പ്രകടനം പരിശോധിച്ച കമ്മിറ്റിയാണ് സംയുക്ത സേനാ മേധാവി എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്. ഗൂര്‍ഖ റെജിമെന്റിലൂടെ സൈന്യത്തിന്റെ ഉന്നത പദവിയിലെത്തിയ വ്യക്തിയാണ് ബിപിന്‍ റാവത്ത്. കശ്മീര്‍ താഴ്‌വരയും വടക്കുകിഴക്കന്‍ മേഖലയും ഉള്‍പ്പെടുന്ന ഈസ്റ്റേണ്‍ സെക്ടറിലും ഏറെ കാലം സേവനം അനുഷ്ടിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡിസംബര്‍ 31ന് അദ്ദേഹം സൈനിക സേവന മേഖലയില്‍ നിന്ന് പിന്‍വാങ്ങേണ്ടതായിരുന്നു. എന്നാല്‍ പുതിയ പദവി ലഭിക്കുന്നതോടെ ഇനിയും തുടരും. 65 വയസ് വരെ ഈ പദവിയില്‍ തുടരാമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൗരത്വ പ്രക്ഷോഭത്തിനെതിരെ കഴിഞ്ഞദിവസം ബിപിന്‍ റാവത്ത് രംഗത്തുവന്നത് ഏറെ വിവാദമായിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ സേനാ മേധാവി രാഷ്ട്രീയത്തില്‍ ഇടപെടേണ്ട എന്നാണ് റാവത്തിന് മറുപടി നല്‍കിയത്.

Top