തോക്കിനു പോലും തോല്‍പ്പിക്കാന്‍ സാധിക്കാത്ത അപൂര്‍വ പ്രണയവുമായി ഒരു കൊക്ക്

ജന്തു ലോകത്തെ അപൂര്‍വ സ്‌നേഹബന്ധത്തിനു മുന്നില്‍ വിസ്മയത്തോടെ നില്‍ക്കുകയാണ് മനുഷ്യര്‍. തോക്കിനു പോലും തോല്‍പ്പിക്കാന്‍ സാധിക്കാത്ത പ്രണയത്തിന്റെ വേണ്ടി പതിനാലായിരം കിലോമീറ്ററുകള്‍ താണ്ടി ഒരു കൊക്ക് ക്രൊയേഷ്യയില്‍ വര്‍ഷം തോറും വരുന്നുണ്ട്. 16 വര്‍ഷമായ തന്റെ പ്രിയതമയെ തേടി ഈ ആണ്‍കൊക്ക് ഇങ്ങനെ വരാന്‍ തുടങ്ങിയിട്ട്. കിഴക്കന്‍ ക്രൊയേഷ്യയുടെ ഭാഗമായ ബ്രോഡോക്‌സി വാറോസിലാണ് സംഭവം. വെടിയേറ്റ് ചിറക് തകര്‍ന്ന ഒരു പെണ്‍കൊക്കിനെ സ്റ്റീഫന്‍ എന്ന അധ്യാപകന്‍ 16 വര്‍ഷം മുമ്പ്‌ കണ്ടെത്തുകയായിരുന്നു. വെടിയേറ്റ് വീണ ഇണയെ പിരിയാന്‍ മടിച്ച് നില്‍ക്കുന്ന ആണ്‍ കൊക്ക് അന്നേ അധ്യാപകനെ അമ്പരിപ്പിച്ചിരുന്നു. വെടിയേറ്റ് കൊക്കിനോട് അനുകമ്പ തോന്നിയ അധ്യാപകന്‍ ഇതിനെ വീട്ടില്‍ കൊണ്ടു പോയി ചികില്‍സിച്ചു. പക്ഷേ ചിറക്കിനു പരിക്കേറ്റ കൊക്കിന് പിന്നീട് പറക്കാന്‍ സാധിച്ചില്ല. ഇതോടെ അധ്യാപകന്‍ പെണ്‍കൊക്കിനെ സംരക്ഷിക്കാന്‍ തുടങ്ങി. പെണ്‍കൊക്കിനെ മെലേനയെന്ന പേരിട്ട് വിളിക്കാനും ഓമനിക്കാനും തുടങ്ങിയ സ്റ്റീഫനെ ആണ്‍കൊക്ക് വീണ്ടും അതിശയിപ്പിച്ചു. 16 വര്‍ഷമായി ആണ്‍കൊക്ക് മെലേന തേടി മുടങ്ങാതെ വരുന്നുണ്ട്. ഇതോടെ ക്ലെപ്റ്റന്‍ എന്ന് പേര് ആണ്‍കൊക്കിന് സ്റ്റീഫന്‍ നല്‍കി. ഒരു മാസത്തോളം പറന്നാണ് ആണ്‍കൊക്ക് ഇണയെ തേടി വരുന്നതെന്ന് സ്റ്റീഫന്‍ പറഞ്ഞു.

Top