കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ നിന്നും തടിയൂരാൻ രംഗത്തിറങ്ങിയിരിക്കയാണ് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. പൊലീസിനെ സ്വാധീനിക്കാൻ വേണ്ടി തുടങ്ങിയ ശ്രമം വിജയിക്കുമോ എന്ന ആശങ്കയിൽ ഇരിക്കുന്ന മെത്രാൻ തിരിച്ചടിയായി മറ്റൊരു ആരോപണവും പൊളിഞ്ഞു. കന്യാസ്ത്രീയെ അധിക്ഷേപിക്കാനായി നടത്തിയ ശ്രമമാണ് പൊളിഞ്ഞത്. പരാതിക്കാരിക്കെതിരെ ബന്ധു ഉന്നയിച്ച ആക്ഷേപത്തിൽ കഴമ്പില്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെയാണ് ഫ്രാങ്കോയുടെ പച്ചക്കള്ളം പൊളിഞ്ഞത്. കന്യാസ്ത്രീക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യ പരാതി നൽകിയിട്ടുണ്ടെന്നുമായിരുന്ന ജലന്ധർ ബിഷപ്പ് അറിയിച്ചിരുന്നത്.
എന്നാൽ, കന്യാസ്ത്രീയുടെ ബന്ധു പരാതി നൽകിയത് വ്യക്തിപരമായ പിണക്കത്തിന്റെ പേരിലാണെന്ന് പൊലീസ് സ്ഥീകരിച്ചു. കന്യാസ്ത്രീയുടെ ബന്ധുവിനെ ഒന്നര മണിക്കൂറിലേറേ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ, കന്യാസ്ത്രീക്കെതിരായ ഒന്നും ബന്ധു പറഞ്ഞില്ല. ഇതോടെയാണ് ബിഷപ്പ് രക്ഷപെടാൻ വേണ്ടി കെട്ടിച്ചമച്ച കഥയാണിതെന്ന് വ്യക്തമായത്.