കോട്ടയം: റേപ്പ് കേസിൽ പ്രതിസ്ഥാനത്തുള്ള ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന് സ്‌കോട്‌ലന്‍ഡ് യാര്‍ഡിന്റെ മാതൃകയിൽ ഹൈടെക് ചോദ്യംചെയ്യല്‍ ആയിരിക്കും . ബിഷപ്പിന്റെ ഭാവമാറ്റം ഒപ്പിയെടുക്കും .ചോദ്യം ചെയ്യലിന് അമേരിക്കന്‍ സാങ്കേതികവിദ്യയില്‍ ചൈനീസ് നിര്‍മിതമായ സി.പി. പ്ലസ് ക്യാമറകളും വീഡിയോ റെക്കോഡറുകളും ഉപയോഗിക്കും .ഇതിനായി ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷനോടു ചേര്‍ന്നുള്ള ആധുനിക ചോദ്യംചെയ്യല്‍ മുറി സജ്‌ജമാക്കി പോലീസ്. നടപടികള്‍ ഓഡിയോയിലും വീഡിയോയിലും പകര്‍ത്തും. ബിഷപ്പിന്റെ ഭാവവ്യത്യാസങ്ങളടക്കം പരിശോധിച്ച് ആവശ്യമെങ്കില്‍ വീണ്ടും ചോദ്യംചെയ്യും.
ലോകത്തെ ഏറ്റവും മികച്ച കുറ്റാന്വേഷണസംഘമായ സ്‌കോട്‌ലന്‍ഡ് യാര്‍ഡിന്റെ മാതൃകയിലാണ് ഏറ്റുമാനൂരിലെ അള്‍ട്രാ മോഡേണ്‍ ചോദ്യംചെയ്യല്‍ മുറി. ഇതിന്റെ പ്രവര്‍ത്തനം കഴിഞ്ഞ ദിവസം ഉന്നത പോലീസ് ഉദ്യോഗസ്‌ഥര്‍ വിലയിരുത്തി. ഒരു മുറിയില്‍ മൈക്ക് ഘടിപ്പിച്ച മേശയ്‌ക്ക് ഇരുവശങ്ങളിലായി ഉദ്യോഗസ്‌ഥനും പ്രതിയുമിരിക്കും. വണ്‍വേ മിറര്‍ ഉപയോഗിച്ചു മുറി വേര്‍തിരിച്ചിട്ടുണ്ട്. മറുഭാഗത്തു നടക്കുന്നതൊന്നും പ്രതിക്കു കാണാനാവില്ല. ഒരേസമയം നാല് ഉദ്യോഗസ്‌ഥര്‍ക്കു ചോദ്യങ്ങള്‍ ചോദിക്കാം. ആരാണു ചോദ്യം ചെയ്യുന്നതെന്നു മനസിലാകാതിരിക്കാന്‍ ഉദ്യോഗസ്‌ഥന്റെ ശബ്‌ദമടക്കം മാറ്റാം. വയര്‍ലെസ് സംവിധാനത്തിലൂടെ അവര്‍ക്ക് അടുത്ത മുറിയിലിരിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്‌ഥരുമായി ബന്ധപ്പെടാം.
അടുത്ത മുറിയിലാണു കൂടുതല്‍ ഉപകരണങ്ങള്‍. പ്രത്യേക പരിശീലനം നേടിയവരാണ് ഇവ പ്രവര്‍ത്തിപ്പിക്കുന്നത്. അമേരിക്കന്‍ സാങ്കേതികവിദ്യയില്‍ ചൈനീസ് നിര്‍മിതമായ സി.പി. പ്ലസ് ക്യാമറകളും വീഡിയോ റെക്കോഡറും ഉപയോഗിക്കും. വയര്‍ലെസ് സംവിധാനം ജര്‍മനിയില്‍നിന്നും ശബ്‌ദലേഖന ഉപകരണങ്ങള്‍ ജപ്പാനില്‍നിന്നുമാണ്. ഡി.ജി.പി.യുമായും ജില്ലാ പോലീസ് മേധാവിയുമായും വീഡിയോ കോണ്‍ഫറന്‍സ് നടത്താനുളള സംവിധാനവും ഇവിടെയുണ്ട്. ശാരീരികമായി ഉപദ്രവിച്ചെന്ന ആരോപണം ഒഴിവാക്കുംവിധമാണ് അത്യാധുനിക ചോദ്യംചെയ്യല്‍. വയര്‍ലെസ് സംവിധാനമുളളതിനാല്‍ മുതിര്‍ന്ന ഉദ്യോഗസ്‌ഥര്‍ക്ക് 150 മീറ്റര്‍ വരെ മാറിനിന്നു നിര്‍ദേശങ്ങള്‍ നല്‍കാം.കേരളത്തിലെ ആദ്യത്തെ ഹൈടെക് ചോദ്യംചെയ്യല്‍ മുറിയാണ് ഏറ്റുമാനൂരിലേത്. എന്നാല്‍, ഇവിടെ സുരക്ഷയൊരുക്കാന്‍ ബുദ്ധിമുട്ടാണെന്നും ചോദ്യംചെയ്യല്‍ കോട്ടയം പോലീസ് ക്ലബിലേക്കു മാറ്റണമെന്നും ഏറ്റുമാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പക്‌ടര്‍ ജില്ലാ പോലീസ് മേധാവിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.