കോട്ടയം :കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും ചോദ്യം ചെയ്യും. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പൊലീസ് കുരുക്ക് മുറുകുന്നു . പീഡനക്കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതു സംബന്ധിച്ച് വൈക്കം ഡിവൈഎസ്പി ജില്ലാപോലീസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി. അന്വേഷണ സംഘത്തിനു മുന്നില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാകണമെന്ന് നിര്‍ദേശിക്കുന്ന നോട്ടീസ് ബിഷപ്പിന് നല്‍കും. ഇന്നലെ നടത്തിയ കൂടിക്കാഴ്ചയില്‍ ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് ജില്ലാ പോലീസ് മേധാവിയെ അറിയിച്ചു ഡിവൈഎസ്പി അറിയിച്ചു. അതേസമയംഇന്നു വൈകുന്നേരം കൊച്ചിയിലെത്താന്‍ ജില്ലാ പോലീസ് മേധാവിക്കും ഡിവൈഎസ്പിക്കും ഐജി നിര്‍ദേശം നല്‍കി. കേസിന്റെ മേല്‍നോട്ട ചുമതല വഹിക്കുന്ന ഐജി വിജയ് സാക്കറെ ആണ് നിര്‍ദേശം നല്‍കിയത്.
മൊഴിയിൽ വൈരുധ്യമുള്ളതിനാലാണു വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്.ഇതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കോട്ടയം എസ്പിയുമായി കൂടിക്കാഴ്ച നടത്തി. കേസിനു മേൽനോട്ടം വഹിക്കുന്ന ഐജി വിജയ് സാഖറെ ഇന്നു ഡിജിപി ലോക്നാഥ് ബെഹ്റയെ കാണും. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിലും ഇന്നു തീരുമാനമുണ്ടാകുമെന്നാണു വിവരം. അറസ്റ്റ് അനിവാര്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ. സുബാഷ് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.
ഐജിയുമായുള്ള അന്വേഷണ സംഘത്തിന്റെ കൂടിക്കാഴ്ചയില്‍ ബിഷപ്പിനെ വിളിച്ചു വരുത്താമെന്ന് തീരുമാനിക്കും എന്നാണ് സൂചന. അറസ്റ്റ് എപ്പോഴുണ്ടാകും എന്നതാണ് ഇനി തീരുമാനിക്കേണ്ടത്. ഐജി വിജയ് സാഖറെ ഇന്നു ഡിജിപി ലോക്നാഥ് ബെഹ്റയെ കാണും. അറസ്റ്റ് അനിവാര്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വൈക്കം ഡിവൈഎസ്പി കെ. സുബാഷ് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. അതേസമയം ഫ്രാന്‍കോയുടെ അറസ്റ്റ് ആവശ്യപെട്ട് ആക്ഷന്‍ കൌണ്‍സില്‍ നിരാഹാര സമരത്തിലേക്ക്. ഐജി യുടെ ഓഫീസിന്റെ മുന്നില്‍. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം നാളെ എടുക്കും.എന്നാൽ പിണറായി വിജയൻ സ്ഥലത്തില്ലാത്തപ്പോൾ ബിഷപ്പിനെ അറസ്റ്റ് ചെയ്യുമോ എന്നതും ചോദ്യമായി ഉയരുന്നുണ്ട് .എന്നാൽ തെളിവുകൾ ബിഷപ്പിന് എതിരായാണ് ശക്തമായി നിൽക്കേ അറസ്റ്റ് വൈകിപ്പിക്കുന്നത് സർക്കാരിനും പ്രതിസന്ധി ഉണ്ടാകും എന്ന വിലയിരുത്തലുമുണ്ട് .