
ജലന്ധർ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നുവെന്ന കേരള പൊലീസിന്റെ വാദം പൊളിഞ്ഞു.ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ മണിക്കൂറുകളായി ചോദ്യം ചെയ്യുകയായിരുന്നെന്ന പൊലീസിന്റെ വാദം തെറ്റ്. ഫ്രാങ്കോ മുളക്കല്‍, ബിഷപ്പ് ഹൌസിലെത്തിയത് രാത്രി എട്ട്മണിയോടെ. ചോദ്യം ചെയ്യല്‍ ആരംഭിച്ചത് അതിന് ശേഷവും. അതേസമയം ബിഷപ്പ് ഹൌസിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം നടന്നു. ബിഷപ്പിന്റെ സഹായികളാണ് മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തത്. മീഡിയവണ്‍ കാമറമാന്‍ സനോജ് കുമാറിനെയും മാതൃഭൂമി കാമറമാന്‍ വൈശാഖിനേയും മര്‍ദിച്ചു. ഏഷ്യാനറ്റിന്റേയും മലയാള മനോരമയുടേയും കാമറകള്‍ അടിച്ചുതകര്‍ത്തു.ബിഷപ്പ് ഹൗസിൽ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നുവെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ പൊലീസ് ഇക്കാര്യം ആവർത്തിക്കുമ്പോൾ ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് ഹൗസിൽ ഇല്ലായിരുന്നു.
ഇന്ന് ഉച്ചതിരിഞ്ഞ് ബിഷപ്പിനെ ചോദ്യം ചെയ്ത് തുടങ്ങിയെന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ ഫ്രാങ്കോ മുളയ്ക്കൽ രാത്രി 7.15ന് മാത്രമാണ് ബിഷപ്പ് ഹൗസിലെത്തിയത്. ഫ്രാങ്കോ മുളയ്ക്കലിന്‍റെ വാഹനമെത്തിയപ്പോൾ നാടകീയ രംഗങ്ങളാണ് ബിഷപ്പ് ഹൗസിൽ അരങ്ങേറിയത്. അദ്ദേഹത്തിന്‍റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ ബിഷപ്പ് ഹൗസിലെ സുരക്ഷാ ജീവനക്കാർ കയ്യേറ്റം ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ക്യാമറാമാൻ മനു സിദ്ധാർത്ഥ് അടക്കമുള്ള മാധ്യമപ്രവർത്തകർക്ക് ഉന്തിലും തള്ളിലും പരിക്കേറ്റു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ക്യാമറയും തകർന്നു. ഇതെല്ലാം നടക്കുമ്പോൾ പഞ്ചാബ് പൊലീസ് സംഘം സ്ഥലത്ത് ഉണ്ടായിരുന്നു. എന്നാൽ മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റമുണ്ടായ സമയത്ത് പൊലീസ് ഇടപെട്ടില്ല. ഇപ്പോഴും ഒരു സംഘം മാധ്യമപ്രവർത്തകരെ ബിഷപ്പ് ഹൗസിനുള്ളിൽ തടഞ്ഞുവച്ചിരിക്കുകയാണ്.
ദിവസങ്ങളായി കേരള പൊലീസിന്‍റെ പ്രത്യേക സംഘം ജലന്ധറിൽ തമ്പടിച്ചിരിക്കുകയാണ്. വൈദികരിൽ നിന്നടക്കം സംഘം മൊഴി എടുക്കുകയും ചെയ്തു. ബിഷപ്പിനെതിരായ മൊഴികളും ഇതിലുണ്ടെന്നാണ് റിപ്പോർട്ടുകൾ . ഇടയനൊപ്പം ഒരു ദിവസം എന്ന പേരിൽ നടത്തിയ പ്രാർത്ഥന യോഗത്തെക്കുറിച്ച് കന്യാസ്ത്രീകൾ പരാതി പറഞ്ഞിരുന്നതായി വൈദികർ മൊഴി നൽകിയിട്ടുണ്ട്.
ബിഷപ്പിനെ അന്വേഷണ ഉദ്യോഗസ്ഥർ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് സർക്കാർ ഇന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. അന്വേഷണം വൈകുന്നുവെന്ന് കാട്ടി ചിലർ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു സത്യവാങ്മൂലം.
മിഷണറീസ് ഓഫ് ജീസസ് സന്യാസിനീ സമൂഹത്തിലെ നാലു കന്യാസ്ത്രീകളാണ് കഴിഞ്ഞദിവസം ബിഷപ്പിനെതിരേ മൊഴിനല്‍കിയത്. ‘ഇടയനോടൊപ്പം ഒരു ദിവസം’ എന്ന പേരില്‍ ബിഷപ്പ് നടത്തിയിരുന്ന പ്രാര്‍ഥനാ പരിപാടിയില്‍ മോശം അനുഭവം ഉണ്ടായതായി കന്യാസ്ത്രീകള്‍ അന്വേഷണസംഘത്തോട് സൂചിപ്പിച്ചു.‘ ഇടയനോടൊപ്പം ഒരു ദിവസം’ എന്ന പേരില്‍ ബിഷപ്പ് മാസത്തില്‍ ഒരിക്കല്‍ നടത്തിയിരുന്ന പ്രാര്‍ത്ഥന പരിപാടിയില്‍ മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് കന്യാസ്ത്രീകള്‍ പരാതി പറഞ്ഞതായി നാല് വൈദികരും മൊഴി നല്‍കിയതായാണ് വിവരം. കന്യാസ്ത്രീകളെ ഏറെ വൈകിയും ബിഷപ്പ് മുറിയിലേക്ക് വിളിപ്പിച്ചിരുന്നതായും പറയുന്നു. ബിഷപ്പ് ഹൗസിനടുത്തുള്ള പാസ്റ്ററല്‍ സെന്ററിലാണ് പ്രാര്‍ത്ഥനായജ്ഞം നടത്തിയിരുന്നത്. ഇവിടെ ഇന്നലെ അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു.
ബിഷപ്പിനെതിരെ ലൈംഗികപീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചതായാണ് വിവരം. അന്വേഷണസംഘം രേഖാമൂലം നല്‍കിയ ചോദ്യാവലിക്ക് ബിഷപ്പ് നല്‍കിയ മറുപടിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും സൂചനയുണ്ട്.
അതേസമയം വിശ്വാസികളെ രംഗത്തിറക്കി ബിഷപ്പിനെതിരെയുള്ള നീക്കളെ പ്രധിരോധിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സമീപത്തുള്ള വില്ലേജുകളില്‍ നിന്നും മറ്റും വിശ്വാസികളെ ഇറക്കിയാണ് പ്രതിരോധം. വിശ്വാസികളെ സ്‌കൂള്‍ ബസ്സുകളില്‍ ഇറക്കുന്നുവെന്ന് പഞ്ചാബിലെ പ്രാദേശിക മാധ്യമം ചിത്രങ്ങള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ജലന്ധറില്‍ എത്തിയ അന്വേഷണ സംഘം മിഷണറീസ് ജീസസ് മദര്‍ ജനറാള്‍ റജീന അടക്കമുള്ള കന്യാസ്ത്രീകളുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. സന്യാസിനി സമൂഹത്തിന്റെ ഉപദേശക സമിതി അംഗങ്ങളില്‍ നിന്നാണ് ഡി.വൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ അന്വേഷണ സംഘം മൊഴിയെടുത്തത്. പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ നേരത്തെ മദര്‍ ജനറാല്‍ അടക്കമുള്ള കന്യാസ്ത്രീകള്‍ കേരളത്തിലെത്തി പൊലീസ് സംഘത്തിന് മൊഴി നല്‍കിയിരുന്നു.