ഫ്രാങ്കോ മുളയ്ക്കലിന് ഡെങ്കിപ്പനി; പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞു, ആശുപത്രിയില്‍ ചികിത്സയില്‍

ജലന്ധര്‍: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചതിന് അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്ത ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഡെങ്കിപ്പനി. കുറച്ചുദിവസമായി അദ്ദേഹം ചികിത്സയിലാണെന്നാണ് ജലന്ധറില്‍ നിന്നുള്ള വിവരം. ഒരു സര്‍ദാര്‍ജിയുടെ ഉടമസ്ഥതയിലുള്ള ഒരു ആശുപത്രിയിലാണ് ചികിത്സ തേടിയിരിക്കുന്നത്.

രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞ നിലയിലാണ്. കൗണ്ട് 20,000 ന് അടുത്താണെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. ബിഷപ്പിനെ കാണാന്‍ സന്ദര്‍ശകരെ ആരേയും അനുവദിക്കുന്നില്ല. നിലവില്‍ കൗണ്ട് ഉയരുന്നതിനുള്ള ചികിത്സ നല്‍കുകയാണ്. ചില വൈദികരും ഇവിടെ ചികിത്സയിലുണ്ട്. അതേസമയം, ബിഷപ്പ് ഫ്രാങ്കോ അപകടനില തരണം ചെയ്തുവെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാനാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ബിഷപ്പ് ഫ്രാങ്കോയ്ക്ക് രണ്ടാഴ്ച കൂടുമ്പോള്‍ ശനിയാഴ്ചകളില്‍ വൈക്കം ഡി.വൈ.എസ്.പി ഓഫീസില്‍ എത്തി ഒപ്പുവയ്ക്കേണ്ടതുണ്ട്.

Top