ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നിരപരാധി!..അറസ്റ്റ് ഉണ്ടാവില്ല !!!

കോട്ടയം: കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നിരപരാധിയെന്ന് തെളിയുന്നു .കഴിഞ്ഞ രണ്ട് ദിവസമായി പൊലീസിലെ ഉന്നതർ തുടരുന്ന ചോദ്യം ചെയ്യലില്‍ ലഭിച്ച മൊഴികളൊന്നും അറസ്റ്റിലേക്ക് നയിച്ചില്ല .ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് മൂന്നാം ദിവസമായ നാളെയും തുടരുമെന്ന് കോട്ടയം എസ്പി ഹരിശങ്കര്‍ പറഞ്ഞു .മൊഴികളുടെ സത്യാവസ്ഥ മൂന്ന് സംഘങ്ങളായി രാത്രി തന്നെ പരിശോധിച്ച് വ്യക്തത വരുത്തുമെന്നും എസ്പി പറ‍ഞ്ഞു. ബിഷപ്പിനെ നിരപരാധിയാക്കി വിധിയെഴുതി ജലന്ധര്‍ രൂപതയില്‍ നിന്നുള്ള ഒരു വൈദികന്റെ റിപ്പോര്‍ട്ടിംഗ് പോലെ കാര്യങ്ങൾ എത്തുന്നുവെന്ന ചിലരെങ്കിലും വിശ്വസിക്കുന്നു .

ജലന്ധര്‍ രൂപതയിലേക്ക് അയച്ച് നല്‍കിയ വീഡിയോയിലാണ് വൈദികൻ തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളിമുറ്റത്തുനിന്നാണെന്നും അവകാശപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജലന്ധര്‍ രൂപതയിലെ മുതിര്‍ന്ന വൈദികനും ബിഷപ്പിന്റെ വിശ്വസ്തനുമായ മോണ്‍ മൈക്കിള്‍ ആനിക്കുഴിക്കാട്ടില്‍ ആണ് രൂപതയ്ക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്നത്. ”ചോദ്യം ചെയ്യല്‍ ആദ്യദിനം പൂര്‍ത്തിയായി. ബിഷപ്പിനെതിരെ കാര്യമായ ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. അടുത്ത ദിവസവും ചോദ്യം ചെയ്യല്‍ തുടരും. അപ്പോഴും ഒരു തെളിവും ലഭിക്കാതിരിക്കാന്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കുവിന്‍” എന്നു പോകുന്നു അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിംഗ്. തൃപ്പൂണിത്തുറ പള്ളിമുറ്റത്തുനിന്നാണ് താന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അദ്ദേഹം പഞ്ചാബിയില്‍ പറയുന്നുണ്ട്. ഇടുക്കി മുന്‍ മെത്രാന്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സഹോദരനാണ് മോണ്‍.മൈക്കിള്‍ ആനിക്കുഴിക്കാട്ടില്‍.ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനൊപ്പം ജലന്ധറില്‍ നിന്നും ഒരു സംഘം വൈദികരും തൃപ്പൂണിത്തുറയില്‍ എത്തിയിട്ടുണ്ട്. ഇവര്‍ക്കു വേണ്ടി പള്ളിയുമായി ബന്ധപ്പെട്ട ഒരു കെട്ടിടം തുറന്നു കൊടുത്തിരിക്കുകയാണെന്നും സൂചനയുണ്ട് . അവിടെ നിന്ന് പല മാധ്യമപ്രവര്‍ത്തകരെയും നേരില്‍ വിളിച്ചാണ് ഇവര്‍ ഈ ‘തെളിവുകള്‍’ കൈമാറുന്നത്.

അതേസമയംഅന്വോഷണം ഇന്ന് പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനിച്ചതെന്ന് എസ്പി ഹരിശങ്കര്‍ പറഞ്ഞു . എന്നാല്‍ 7.30 ആയിട്ടും ചോദ്യം ചെയ്യല്‍ തീര്‍ക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടാണ് നാളെയും തുടരേണ്ട സാഹചര്യമുണ്ടായിരിക്കുന്നത്. മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണോ എന്ന് പരിശോധിക്കും. വിവിധ സംഘങ്ങളായി ഇന്ന് രാത്രികൊണ്ട് അത് പൂര്‍ത്തിയാക്കും. അതിന്‍റെ അടിസ്ഥാനത്തില്‍ നാളെ 10.30ന് ഹാജരാകാന്‍ ബിഷപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്.franco_anikkuzhi

നാളെകൊണ്ട് ചോദ്യം ചെയ്യല്‍ അവസാനിപ്പിക്കും. പത്ത് ശതമാനം കാര്യങ്ങളില്‍ വ്യക്തത ആവശ്യമുണ്ട്. അറസ്റ്റിന് നിയമ തടസമില്ല. അന്വേഷണവുമായും ചോദ്യം ചെയ്യലുമായും ഫ്രാങ്കോ മുളക്കല്‍ സഹകരിക്കുന്നുണ്ട്. വെരിഫിക്കേഷനായി നിലവില്‍ മൂന്ന് സംഘങ്ങളെയാണ് നിയോഗിച്ചത്. ആവശ്യമാണെങ്കില്‍ കൂടുതല്‍ സംഘത്തെ നിയോഗിക്കും.

നാളത്തെ ചോദ്യം ചെയ്യലിന് ശേഷം കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കും. നേരത്തെ വൈരുദ്ധ്യങ്ങള്‍ ഉണ്ടായിരുന്ന പലകാര്യങ്ങളിലും വ്യക്തതവന്നിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിയമോപദേശം തേടിയിട്ടുണ്ട്. മുൻകൂർ ജാമ്യപേക്ഷ അറസ്റ്റിന് തടസമാകുമോ എന്നതിലാണ് നിയമോ പദേശം തേടിയത്. എല്ലാ കാര്യങ്ങളും വ്യക്തമായി പരിശോധിച്ച ശേഷം മാത്രമായിരിക്കും നടപടിയെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ മുൻ‌കൂർ ജാമ്യഅപേഷ ഹൈക്കോടതിയിൽ ഇരിക്കുമ്പോൾ പ്രതിയെ അറസ്റ്റ് ചെയ്യുക എന്നത് ഔചത്യം ഇല്ലായ്മ ആയതിനാലും പോലീസ് കോടതിയുടെ ജാമ്യഅപേക്ഷയിലുള്ള തീരുമാനം വരെ ചോദ്യം ചെയ്യൽ നീട്ടിക്കൊണ്ടുപോവുകയും ‘ആനി ദിവസത്തേക്ക് അന്വോഷണം പൂർത്തിയാക്കാനും നീക്കമുണ്ട് .അന്വോഷണം പൂർത്തിയായ പ്രതിക്ക് ജാമ്യം ലഭിക്കാനും സാധ്യത .ലിങ്കുകൽ കൂട്ടി വായിക്കാനായില്ലെങ്കിൽ പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യത്തിൽ ജാമ്യം ലഭിക്കാം.

കന്യാസ്ത്രീയുടെ പരാതിയിന്മേൽ ചോദ്യം ചെയ്യലിനു വിധേയനാകുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രണ്ടാം ദിവസവും അറസ്റ്റ് ചെയ്തില്ല. രണ്ടാംദിവസം ഏഴു മണിക്കൂർ ചോദ്യം ചെയ്യലിനൊടുവിൽ ബിഷപ്പിനെ വിട്ടയച്ചു. രാത്രി ഏഴു മണിയോടെ ബിഷപ്പ് മരടിലെ ഹോട്ടലിലേക്ക് മടങ്ങി. വെള്ളിയാഴ്ചയും ചോദ്യം ചെയ്യൽ തുടരുമെന്ന് അന്വേഷണസംഘം അറിയിച്ചു.തൃപ്പൂണിത്തുറ ഹൈടെക്ക് സെല്ലിലാണ് രണ്ട് ദിവസമായി ബിഷപ്പിനെ ചോദ്യം ചെയ്തത്. ആദ്യദിവസമായ ബുധനാഴ്ചയും ചോദ്യം ചെയ്യൽ ഏഴ് മണിക്കൂർ വരെ നീണ്ടിരുന്നു.അതേസമയം ബിഷപ്പിനെതിരേ കന്യാസ്ത്രീകൾ നടത്തുന്ന സമരം ദുരുദ്ദേശപരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു

Top