പീഡന പരാതിയിൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യുമോ ?ചോദ്യം ചെയ്യാന്‍ പോലീസ് ജലന്ധറിലേക്ക്.ചോദ്യം ചെയ്യൽ വൈകുന്നത് പൊലീസിന്‍റെ മെല്ലേപ്പോക്കെന്നാണ് ആക്ഷേപം.

തിരുവനന്തപുരം: ബിഷപ്പിനെതിരായ പീഡനത്തിൽ മൃദു സമീപനം എന്ന് പരക്കെ ആക്ഷേപം ഉയരവെ ബിഷപ്പ് ഫ്രെയ്ക്കോയ്ക്ക് എതിരായുള്ള കുരുക്ക് മുറുകുകയാണ് . ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നൽകിയ പീഡന പരാതിയിൽ ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം വെള്ളിയാഴ്ച ജലന്ധറിലേക്ക് പോകാൻ ധാരണയായി . ബുധനാഴ്ച ഡിജിപി ലോക്നാഥ് ബെഹ്റ കോട്ടയത്തെത്തി അന്വേഷണ പുരോഗതി വിലയിരുത്തും.

കന്യാസ്ത്രീ നൽകിയ പരാതിയിൽ കേരളത്തിലെ അന്വേഷണം ഒരാഴ്ച മുൻപ് പൂർത്തിയായതാണ്. എന്നാൽ ഈ പരാതിയിൽ ചില വ്യക്തത കൂടി വരുത്തണമെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ജലന്ധറിലേക്കുള്ള യാത്ര അന്വേഷണസംഘം നീട്ടിവെക്കുകയായിരുന്നു. ബിഷപ്പിനെ ചോദ്യം ചെയ്യാൻ വൈകുന്നത് വലിയ വിമർശനത്തിന് ഇടയാക്കി. പരാതി നൽകി ഒരു മാസം കഴിഞ്ഞിട്ടും ചോദ്യം ചെയ്യൽ വൈകുന്നത് പൊലീസിന്‍റെ മെല്ലേപ്പോക്കെന്നാണ് ആക്ഷേപം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനിടെ കന്യാസ്ത്രീയെ സഹായിച്ച സിസ്റ്റർക്ക് വൻ വാഗ്ദാനം നൽകിയ സിഎംഐ സഭയിലെ വൈദികന്‍റെ ഫോൺ സംഭാഷണം പുറത്തായതോടെ കേസിന്റെ ഗതി മാറി. ബുധനാഴ്ച ഡിജിപിയുടെ അവലോകന യോഗത്തിൽ കൊച്ചി റെയ്ഞ്ച് ഐജി വിജയ് സാക്കറെ കോട്ടയം എസ്‍പി ഹരിശങ്കർ എന്നിവർക്ക് പുറമെ അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡിവൈഎസ്പി കെ. സുഭാഷും പങ്കെടുക്കും.

ബിഷപ്പിനുള്ള ചോദ്യാവലി തയ്യാറാക്കിയ ശേഷമാകും ജലന്ധറിലേക്ക് പോകുക. ഇമെയിലുകൾ പരിശോധിക്കാനുള്ളതിനാൽ സൈബർ വിദഗ്ധരും സംഘത്തിലുണ്ടാകും. ക്യാസ്ത്രീക്ക് സഹായം വാഗ്ദാനം നൽകിയ ഫാദര്‍ ജെയിംസ് എർത്തയിലിനെതിരെയുള്ള പരാതി കുറവിലങ്ങാട് പൊലീസ് പാല കോടതിക്ക് കൈമാറി. കോടതി അനുമതിയോടെയായിരിക്കും കേസ് എടുക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുക. ഫാദര്‍ എർത്തയിലിന്റെ പ്രതികരണം തേടി കുര്യനാട് മഠത്തിലെത്തിയെങ്കിലും അദ്ദേഹം അവിടെയില്ലെന്ന പ്രതികരണമാണ് കിട്ടിയത്.

അതേസമയം ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പീഡനപരാതിയിൽ ഒത്തുതീര്‍പ്പ് ശ്രമത്തിന് എത്തിയ ഫാദര്‍ ജെയിംസ് എര്‍ത്തയിലിനെതിരെ പ്രത്യേകം കേസെടുക്കും.. അന്വേഷണ സംഘം കോടതിയില്‍ ഇതുസംബന്ധിച്ച് അപേക്ഷ നല്‍കും. ഫോണ്‍ വിളിച്ച കന്യാസ്ത്രീയുടെ മൊഴിയടക്കം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.അതേസമയം, കേരളത്തിലെ തെളിവെടുപ്പ് അവസാനിച്ചു. ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ജലന്ധറിലേക്ക് തിരിക്കും.

ഫാദര്‍ ജെയിംസ് എര്‍ത്തയിലാണ് കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. കാഞ്ഞിരപ്പള്ളിയിലോ റാന്നിയിലോ വീടും വസ്തുവും നല്‍കാമെന്നാണ് സിസ്റ്റര്‍ക്ക് വാഗ്ദാനം നല്‍കിയത്. ആവശ്യപ്പെടുന്ന സ്ഥലത്ത് മഠം പണിയാന്‍ സ്ഥലം നല്‍കാമെന്നും വാഗ്ദാനം ചെയ്തിരുന്നു. കന്യാസ്ത്രീയുടെ വീട്ടുകാര്‍ തന്നെയാണ് ഫോണ്‍സന്ദേശം പുറത്തുവിട്ടത്. ഫോണ്‍ സന്ദേശം പൊലീസിന് കൈമാറുമെന്നും കന്യാസ്ത്രീയുടെ വീട്ടുകാര്‍ വ്യക്തമാക്കിയിരുന്നു.

കേസ് ഒതുക്കി തീര്‍ക്കാന്‍ രൂപത എന്തും ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന് വൈദികന്‍ ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞിരുന്നു. ഭീഷണി, വാഗ്ദാനം, പ്രലോഭനം, സമ്മര്‍ദ്ദം തുടങ്ങിയവ അടങ്ങിയ 11 മിനിറ്റ് നീണ്ടുനില്‍ക്കുന്ന ഫോണ്‍സംഭാഷണമായിരുന്നു അത്. ഒരു കോണ്‍വെന്റ് നിര്‍മിക്കുന്നതിനും അതിന് ആവശ്യമായ ഭൂമിയും വാങ്ങി നല്‍കാമെന്നും വൈദികന്‍ വാഗ്ദാനം നല്‍കുന്നുണ്ട്. ജലന്ധര്‍ രൂപതയാണ് വാഗ്ദാനം നല്‍കിയിട്ടുള്ളതെന്ന് വൈദികന്‍ വ്യക്തമാക്കുന്നു. കേസ് പിന്‍വലിച്ചാല്‍ മാത്രമേ രൂപത വാഗ്ദാനം നടപ്പിലാക്കൂവെന്നും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.

കേസ് ഒത്തു തീര്‍പ്പാക്കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന ഫാ. ജെയിംസ് എര്‍ത്തലയില്‍ മൂന്നുതവണ കുറവിലങ്ങാട്ടെ കന്യാസ്ത്രീ മഠത്തിലെത്തിയിരുന്നുവെന്നും റിപ്പോര്‍ട്ട ഉണ്ട്. ജൂലായ് 5, 13, 28 ദിവസങ്ങളിലാണ് വൈദികനെത്തിയത്. 28 ന് എത്തിയപ്പോള്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയേയും ഇവര്‍ക്ക് പിന്തുണ നല്‍കുന്ന മറ്റ് കന്യാസ്ത്രീകളെയും നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കന്യാസ്ത്രീകള്‍ കാണാന്‍ കൂട്ടാക്കിയിരുന്നില്ല.

Top