ബിഷപ്പ് ഫ്രാങ്കോ അറസ്റ്റില്‍

കൊച്ചി: കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം ഡി വൈ എസ് പി കെ സുഭാഷാണ് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയത്. അതിനു മുമ്പായി അറസ്റ്റ് ഫ്രാങ്കോയുടെ അഭിഭാഷകൻ പഞ്ചാബ് സ്വദേശി മൻദീപ് സിംഗിനെ അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തുകയാണെന്ന് ഫ്രാങ്കോയ്ക്കുവേണ്ടി ഹൈകോടതിയിൽ  മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയ വിജയഭാനുവിനെയും അറിയിച്ചു.

അറസ്റ്റിന്‍റെ പശ്ചാത്തലത്തില്‍ ഇടക്കാല ജാമ്യത്തിനുള്ള ശ്രമം അഭിഭാഷകര്‍ തുടങ്ങി. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി 25നു പരിഗണിക്കാൻ ഇരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ജാമ്യത്തിനുള്ള നീക്കം. ഇതിനായി ജാമ്യാപേക്ഷയടക്കമുള്ള നടപടിക്രമങ്ങള്‍ അഭിഭാഷകര്‍ പൂര്‍ത്തിയാക്കി. അറസ്റ്റ് ഉണ്ടായാല്‍ ഉടന്‍ തന്നെ  ഫ്രാങ്കോയുടെ ഉറ്റ ബന്ധുക്കളെ ജാമ്യക്കാരാക്കി ജാമ്യാപേക്ഷ നല്‍കാനാണ് പ്രതിയുടെ അഭിഭാഷകരുടെ തീരുമാനം.

Top