ഫ്രാങ്കോയെ കാണാന്‍ പാലാ ബിഷപ്പ് ജയിലിലെത്തിയെന്ന വാര്‍ത്തകള്‍ തെറ്റ്;പരീക്ഷണകാലം ഉടന്‍ കഴിയുമെന്നും പരാതികളൊന്നുമില്ലെന്നും ഫ്രാങ്കോ മുളയ്ക്കല്‍

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പാലാ സബ് ജയിലില്‍ കഴിയുന്ന കത്തോലിക്കാ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കാണാന്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് എത്തിയെന്ന വാര്‍ത്തകള്‍ തെറ്റ്. പാല സഹായമെത്രാന്‍ ജേക്കബ് മുരിക്കനും രൂപതാ വക്താവ് ഫാ. മാത്യു ചന്ദ്രന്‍ കുന്നേലുമാണ് പാല സബ് ജയിലില്‍ കഴിയുന്ന ബിഷപ്പിനെ കാണാനെത്തിയത്. പാല ബിഷപ്പ് എത്തിയെന്ന തെറ്റായ വാര്‍ത്തകള്‍ നല്‍കിയതില്‍ ചാനലുകള്‍ ഖേദം പ്രകടിപ്പിച്ചു.

ഇന്നലെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാല സബ് ജയിലിലേക്ക് മാറ്റിയത്. ബിഷപ്പ് ജയിലിലായി രണ്ടാം ദിവസം തന്നെ പാല ബിഷപ്പ് സന്ദര്‍ശിക്കാനെത്തിയതായി ചാനലുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനു പിന്നാലെയാണ് വാര്‍ത്ത തെറ്റാണെന്നും ഖേദം പ്രകടിപ്പിക്കുന്നതായും ചാനലുകള്‍ അറിയിച്ചത്.

ഇന്നലെ ജയിലില്‍ തന്റെ ആദ്യ ദിവസമായിരുന്നു, കട്ടിലും പട്ടുമെത്തയുമൊന്നുമില്ലെങ്കിലും ജയിലിലെ കമ്പിളി വിരിപ്പിലാണ് കിടന്നതെങ്കിലും കണ്ണുകളെ ഉറക്കം പെട്ടെന്ന് പിടികൂടിയെന്നും പറയുന്നു. ഇടയ്ക്ക് മൂളിപ്പറന്നു വന്ന കൊതുക് മാത്രമായിരുന്നു ശല്യം. സാധാരണ വെളുപ്പിന് അഞ്ചു മണിക്ക് എഴുന്നേല്ക്കുന്ന ഫ്രാങ്കോ ഇന്ന് ആറുമണി കഴിഞ്ഞാണ് എഴുന്നേറ്റത്. വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിട്ട് ദിവസങ്ങളായെങ്കിലും അതൊന്നും ഫ്രാങ്കോയെ ദു:ഖിതനാക്കിയില്ല. ബൈബിളും കുരിശുമാലയും കൊണ്ടുപോവണമെന്ന മോഹവും ജയിലില്‍ നടന്നില്ല.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പാലാ സബ് ജയിലില്‍ കഴിയുന്ന കത്തോലിക്കാ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കാണാന്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് എത്തിയെന്ന തെറ്റായ വാര്‍ത്തകൾ ചാലനുകളിലും മറ്റ് മാധ്യമങ്ങളിലും വന്നതിന്റെ അടിസ്ഥാനത്തിൽ ഇട്ടതിനാൽ ഞങ്ങൾ വേദിക്കുന്നു. പാലാ ബിഷപ്പിനും രൂപതക്കും ഉണ്ടായ വേദനയിൽ ഞങ്ങൾ വേദിക്കുന്നു. വാർത്തകൾ പിൻവലിക്കുകയും ഷമാപണം നടത്തുകയും ചെയ്യുന്നു .

എഡിറ്റർ

 

Top