
കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കനത്ത തിരിച്ചടി. കേസില്‍ നിന്നൊഴിവാക്കണം എന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ആവശ്യത്തില്‍ കഴമ്പില്ലെന്നു വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ, ബിഷപ്പ് ഫ്രാങ്കോ വിചാരണ നേരിടണമെന്നും വ്യ്കതമാക്കി .ബാലികയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഫാ .റോബിനെപോലെ ഇനി ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടക്കാം .