കൊച്ചി:ബിഷപ്പ് ഫ്രാൻകോയുടെ ബാലസംഗ കേസിൽ ഹൈക്കോടതി സർക്കാരിന്റെ പോലീസിനെതിരെ കന്യാസ്ത്രീകളുടെ സംരക്ഷണത്തിനായി പൊലീസ് എന്തു ചെയ്തു?; സാക്ഷികള്‍ക്ക് സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ടോ എന്ന് അറിയിക്കണം എന്നും നിരീക്ഷണം .കന്യാസ്ത്രീക്ക് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം.
ഇരയുടെ സംരക്ഷണം എന്തുകൊണ്ട് ഉറപ്പാക്കുന്നില്ല എന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണം. സാക്ഷികളെ സംരക്ഷിക്കണം. ഇതിന് സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു.
അതേസമയം ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ നടപടി പോയിട്ട് ഒരു പ്രതികരണത്തിനുപോലും തയ്യാറാകാത്ത കത്തോലിക്കാ സഭാനേതൃത്വത്തിന്റെ് നിഷേധാത്മക നിലപാത്തിനെതിരെ കൂടുതൽ വിശ്വാസികൾ പ്രതിഷേധവുമായി രംഗത്ത് എത്തിക്കുന്നു .