പീഡനക്കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുകനാക്കിയ കോടതി വിധിയിൽ കേരളം മുഴുവനും വിധിക്കെതിരെ പ്രതിഷേധിച്ചു. എന്നാൽ തടിയന്‍റവിട നസീറിനെ കോടതി കുറ്റവിമുക്തനാക്കിയപ്പോൾ പ്രതിഷേധിച്ച ഇതേ ജനങ്ങൾ എന്തു കൊണ്ട് മിണ്ടില്ല എന്നാണ് ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ തോമസ് തറയിൽ ചോദിക്കുന്നത്.
കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടുകൊണ്ട് രണ്ടാഴ്ച മുമ്പാണ് കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതി വിധി പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിൽ തടിയന്റവിടെ നസീർ ഉൾപ്പെടെയുള്ള പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് ബിഷപ്പ് തോമസ് തറയിൽ വിമർശനം ഉന്നയിച്ചത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വീഡിയോ വാർത്ത :