ബീജിംഗ്: ജോലിയില്‍ തെറ്റ് സംഭവിക്കുന്നത് സര്‍വ്വ സാധാരണമായ കാര്യമാണ്. വലിയ പ്രശ്‌നങ്ങളുണ്ടാക്കിയാല്‍ കമ്പനികള്‍ ജീവനക്കാരോട് മോശമായി പെരുമാറാറുണ്ട്. എന്നാല്‍, ഇത്തരമൊരു ശിക്ഷ ഇതാദ്യമാകാം. കമ്പനി മാനേജ്‌മെന്റ് ജീവനക്കാരെ കൊണ്ട് പാവയ്ക്ക തീറ്റിക്കുകയായിരുന്നു.
ചൈനയിലെ ലെഷാംഗ് ഡെക്കറേഷന്‍സ് കോര്‍പ്പറേഷന്‍സിലെ 40 ഓളം തൊഴിലാളികളെയാണ് പ്രതിവാര വില്‍പ്പന ലക്ഷ്യം കാണാത്തതിന്റെ പേരില്‍ മാനേജ്മെന്റ് പാവയ്ക്ക തീറ്റിപ്പിച്ചത്. വാരാരംഭത്തില്‍ കമ്പനി മാനേജ്മെന്റ് മുന്നോട്ടു വച്ച വില്‍പ്പന ടാര്‍ഗറ്റ് പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തതിന്റെ പേരിലാണ് കമ്പനി ഉദ്യോഗസ്ഥരുടെ ശിക്ഷ. പാവയ്ക്ക തീറ്റിപ്പിച്ചതു കൂടാതെ കമ്പനി കെട്ടിടത്തിനു ചുറ്റും ഇവരെ നിരവധി തവണ ഓടിക്കുകയും പുഷ് അപ്പ് എടുപ്പിക്കുകയും ചെയ്തുവെന്നും ശിക്ഷയ്ക്കിരയായ കമ്പനി ജീവനക്കാര്‍ പറയുന്നു.
സംഭവത്തിന്റെ വീഡിയോ അടക്കം ചൈനീസ് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇതാദ്യമായല്ല ജോലിയിലെ കാര്യക്ഷമത കുറഞ്ഞതിന്റെ പേരില്‍ തൊഴിലിടങ്ങളില്‍ നിന്നുള്ള പീഢന വാര്‍ത്തകള്‍ പുറത്തുവരുന്നത്. കമ്പനി ആവശ്യപ്പെടുന്ന രീതിയില്‍ മികവ് കാണിക്കാത്തവരെയാണ് ഇത്തരത്തില്‍ ശിക്ഷിക്കുന്നത്. കഠിനമായി ജോലിയെടുപ്പിക്കുകയും കുറഞ്ഞ ശമ്പളം നല്‍കുകയുമാണ് ചില കമ്പനികളുടെ രീതി. ഇതിനെതിരെ വ്യാപക പ്രതിഷേധം മുന്‍പും ഉയര്‍ന്നുവെങ്കിലും ഒന്നും ഫലം കാണാതെ പോയി.