കേരളമടക്കം സംസ്ഥാനങ്ങളെ ‘ചാക്കിലാക്കാന്‍’ ബിജെപി.കേരളത്തില്‍ കോണ്‍ഗ്രസ് സി.പി.എം അസംതൃപ്തരെ വലയില്‍ വീഴ്​ത്തും

ന്യൂ‍ഡല്‍ഹി: കെറളമടക്കം പിടിക്കാന്‍ പുതിയ തന്ത്രവുമായി ബിജെപി . പാര്‍ട്ടിക്ക് അധികം വേരോട്ടമില്ലാത്ത സംസ്ഥാനങ്ങളിലും താമര വിരിയിക്കാന്‍ ഊര്‍ജിത ശ്രമങ്ങളുമായി ബിജെപി ചരടുവലി തുടങ്ങി . എട്ടു സംസ്ഥാനങ്ങളിലെ 10 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിര‍ഞ്ഞെടുപ്പുകളില്‍ കാഴ്ചവച്ച മികച്ച പ്രകടനത്തിന്റെ കൂടി ബലത്തിലാണ് ബിജെപിയോട് കാര്യമായ അനുഭാവം പ്രകടിപ്പിക്കാത്ത സംസ്ഥാനങ്ങളെ ചാക്കിലാക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ നീക്കം.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഈ നിര്‍ണായക കേന്ദ്രങ്ങളില്‍ക്കൂടി ബിജെപിക്ക് വേരോട്ടം ഉണ്ടാക്കി നരേന്ദ്ര മോദി സര്‍ക്കാരിന് കേന്ദ്രത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഇതിനായുള്ള തന്ത്രങ്ങള്‍ക്കു രൂപം നല്‍കാന്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം ഇന്ന് ഒഡിഷയില്‍ തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്. ബിജെപിയോട് മുഖം തിരിച്ചുനില്‍ക്കുന്ന സംസ്ഥാനങ്ങള്‍ പിടിക്കാനുള്ള വിശാല കര്‍മ പദ്ധതിയുടെ വിലയിരുത്തലും അവലോകനവുമാണ് യോഗത്തിന്റെ മുഖ്യ അജണ്ട.
കാവി രാഷ്ട്രീയത്തോട് വിമുഖത കാട്ടുന്ന സംസ്ഥാനങ്ങളില്‍ വെന്നിക്കൊടി പാറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, കേരളം, ബംഗാള്‍, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളെയെല്ലാം ബിജെപി ലക്ഷ്യമിടുന്നുണ്ട്. ഹിന്ദി ഹൃദയഭൂമിയില്‍ ഊട്ടിയുറപ്പിച്ച സ്വാധീനം നഷ്ടമാകില്ലെന്ന ആത്മവിശ്വാസത്തിനൊപ്പം, രാജ്യമൊട്ടാകെ പടരുന്ന പാര്‍ട്ടിയുടെ സ്വാധീനമെന്ന സ്വപ്നവും ബിജെപിയെ നയിക്കുന്നു. 2019ലെ ലോക്സഭാ തിര‍ഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് ‘ഓപ്പറേഷന്‍ താമര’ എന്ന പേരില്‍ വിശാല കര്‍മ പദ്ധതിക്ക് ബിജെപി രൂപം നല്‍കിയിരുന്നു. 2019ല്‍ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന ഒഡിഷയില്‍ വിജയം നേടി പുതിയ ലക്ഷ്യപ്രാപ്തിക്കായി ഒരുങ്ങാനാണ് ബിജെപി കോപ്പുകൂട്ടുന്നത്.<ബര്‍ />
<ബര്‍ />
ജനപ്രിയ നേതാക്കളെ മറ്റു പാര്‍ട്ടികളില്‍നിന്ന് അടര്‍ത്തിമാറ്റി താമരയ്ക്കൊപ്പം അണിനിരത്തിയും, പ്രാദേശിക കക്ഷികളെ ഒപ്പം കൂട്ടി എന്‍ഡിഎ വിപുലീകരിച്ചും പാര്‍ട്ടിയെ വളര്‍ത്തുകയാണ് തന്ത്രം. ന്യൂനപക്ഷ, ദളിത് വിഭാഗങ്ങളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനും ശ്രമങ്ങള്‍ വ്യാപകമാണ്. കേരളത്തില്‍ ഭരണകക്ഷിയായ സിപിഎമ്മിനെതിരെ ശക്തമായ പൊതുജന പ്രക്ഷോഭം സംഘടിപ്പിച്ച് കളം പിടിക്കാനാണ് നീക്കം.
ബംഗാളിലെ കാന്തി ദക്ഷിണ്‍ മണ്ഡലത്തില്‍ നടന്ന ഉപതിര‍ഞ്ഞെടുപ്പിലും ബിജെപി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഇവിടെ വിജയിക്കാനായില്ലെങ്കിലും, ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥിയെ മൂന്നാമതാക്കി തൃണമൂലിന് പിന്നില്‍ രണ്ടാമതെത്താന്‍ ബിജെപിക്ക് സാധിച്ചിരുന്നു. കടുത്ത മല്‍സരം കാഴ്ചവച്ച ശേഷമാണ് ഇവിടെ ബിജെപി സ്ഥാനാര്‍ഥി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും. ഈ സാഹചര്യത്തില്‍ പരമ്പരാഗത ഇടതുകോട്ടയായ ബംഗാളില്‍ ബിജെപിക്ക് വേരോട്ടമുണ്ടാക്കുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന വിലയിരുത്തലാണ് ബിജെപി നേതൃത്വത്തിനുള്ളത്.
പ്രാദേശിക പാര്‍ട്ടികള്‍ക്ക് നിര്‍ണായക റോളുള്ള ഒഡീഷയിലും താമര വിരിയിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി. ഏറെ നിര്‍ണായകമായ ദേശീയ നിര്‍വാഹക സമിതി യോഗം ഒഡീഷയില്‍ നിശ്ചയിച്ചതുതന്നെ ഇക്കാര്യം മനസില്‍ കണ്ടാണ്. യോഗത്തില്‍ പങ്കെടുക്കാനായി ഒഡീഷയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വന്‍ സ്വീകരണമാണ് പാര്‍ട്ടി ഒരുക്കുന്നത്. മാത്രമല്ല, കരുത്തു പ്രകടിപ്പിക്കാനായ വന്‍ റോഡ് ഷോയ്ക്കും പദ്ധതിയിട്ടിട്ടുണ്ട്. മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് നേതൃത്വം നല്‍കുന്ന ബിജെഡിക്കുള്ളിലെ ആഭ്യന്തര കലഹങ്ങളും തകര്‍ച്ച നേരിടുന്ന കോണ്‍ഗ്രസും ബിജെപിയുടെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തുന്നു.

Top