കൊച്ചി:കേരളത്തിൽ ബിജെപി മൂന്നു സീറ്റ് അടക്കം നാല് സീറ്റിൽ വിജയിക്കുമെന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് എന്ന് വാർത്ത . ശബരിമല സ്ത്രീ പ്രവേശനവിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഹിന്ദുവികാരം ആളിക്കത്തും എന്നും അതിനാൽ തന്നെ പത്തനംതിട്ടയും തിരുവനന്തപുരവും ബിജെപിയുടെ മുന്നണിയിൽ മത്സരിക്കുന്ന ബിഡിജെഎസ് സ്ഥാനാർത്ഥി തൃശൂരും പിന്നെ കോട്ടയവും വിജയിക്കും എന്നാണ് വാർത്ത റിപ്പോർട്ട് .കോട്ടയത്ത് അതിശക്തമായ ത്രികോണമത്സരം ആണ് നടക്കുന്നത് .ഇരുപത്
വർഷത്തോളം പാർലമെന്റ് അംഗമായിരുന്ന മുൻ കേന്ദ്രമന്ത്രികൂടി ആയ പി.സി.തോമസ് ഇത്തവണയും അട്ടിമറി വിജയം നേടും എന്നാണ് സൂചന .ബിജെപി ചിഹ്നത്തിൽ അല്ലാത്തതിനാലും ക്രിസ്ത്യൻ വോട്ടുകളും മുസ്ലിം വോട്ടുകളും പിസിക്ക് കിട്ടുമെന്നും കൂടാത്തതിന് ഇടഞ്ഞു നിൽക്കുന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ നല്ലൊരു ശതമാനം വോട്ട് പി.സി ജോർജ്ജ് എന്ന പഴയ കേരള കോൺഗ്രസ് നേതാവിന് ലഭിക്കും എന്നാണ് വിലയിരുത്തൽ .
കേരളത്തിൽ ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ഏറ്റവും അധികം കണക്കുകൂട്ടുന്നത് തിരുവനന്തപുരം ആണ് സംസ്ഥാനത്ത് ലഭ്യമായ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി പാര്‍ട്ടി ഏറ്റവും കൂടുതല്‍ വിജയസാധ്യത കല്‍പ്പിക്കുന്ന തിരവനന്തപുരത്ത് നിർത്തുകയും ചെയ്തു.കുമ്മനം രാജശേഖരൻ എത്തിയതോടെ അവിടെ വിജയം ഉറപ്പിച്ചിരിക്കയാണ് ബിജെപി .തിരുവനതപുരം കഴിഞ്ഞാൽ പിന്നെ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന മണ്ഡലം പത്തനതിട്ടയാണ്. ശബരിമല വിഷയത്തിലുള്‍പ്പടെ പാര്‍ട്ടി സ്വീകരിച്ച നിലപാടിന് ജനപിന്തുണ കിട്ടുമെന്നും തന്നെയാണ് ബിജെപി ഉറച്ചു വിശ്വസിക്കുന്നത്.
ശബരിമല വിഷയത്തില്‍ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായിരുന്നതും ഏറ്റവും കൂടുതല്‍ പേര്‍ സമരങ്ങളെ തുടര്‍ന്ന് അറസ്റ്റിലായതും പത്തനംതിട്ടയിലായിരുന്നു. ഏറ്റവും അനുയോജ്യമായ സ്ഥാനാര്‍ത്ഥിയാണ് കെ സുരേന്ദ്രൻ കെ സുരേന്ദ്രനെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥി ആക്കിയതോടെ സ്വീകരിക്കാൻ ബിജെപിയേപ്പോലും ഞെട്ടിച്ച് അയ്യപ്പവിശ്വാസികളുടേയും പ്രവാഹം ആയിരുന്നു .കേരളാ എക്സ്‌പ്രസിൽ തിരുവല്ലയിൽ വന്നിറങ്ങിയപ്പോൾ വിശ്വാസം രക്ഷിക്കാൻ ജയിലിൽ കിടന്ന സമര പോരാളിക്ക് ഞെട്ടിക്കുന്ന സ്വീകരണം ആണ് കിട്ടിയത്. പാര്‍ട്ടിക്ക് മികച്ച വിജയ സാധ്യതയുണ്ടെന്ന് കേന്ദ്രനേതൃത്വത്തിന്‍റെ സര്‍വ്വേയില്‍ കണ്ടെത്തിയ മണ്ഡലം കൂടിയാണിത്.ശബരിമല വിഷയവുമായി ബന്ധപ്പെട്ട സമരത്തില്‍ എന്‍എസ്എസ് അടക്കമുള്ള സാമുധായിക സംഘടനകളോടും പന്തരം കൊട്ടാരം പ്രതിനിധികളുമായി വലിയ അടുത്ത ബന്ധം സ്ഥാപിക്കാന്‍ കെ സുരേന്ദ്രന് സാധിച്ചിരുന്നു.
തൃശൂരിൽ തുഷാർ വെള്ളാപ്പള്ളി എത്തുന്നതോടെ വിജയം ഉറപ്പാക്കിയിരിക്കയാണ് ബിജെപി മുന്നണി സംസ്ഥാനത്ത് ഏറ്റവും അധിക വോട്ടുവളർച്ച ഉണ്ടായ മണ്ഡലം ആണ് തൃശൂർ .അവിടെ വെള്ളാപ്പള്ളിയുടെ മകൻ കൂടി മത്സരത്തിനെത്തുമ്പോൾ ഈഴവ വോട്ടുകൾ കൂടി ലഭിക്കും .അതോടെ വിജയം ഉറപ്പാണ് എന്നാണു വിലയിരുത്തൽ .
കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ് Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/