കുമ്മനം കേന്ദ്രമന്ത്രിയാകും,കൃഷ്ണദാസ് സംസ്ഥാന പ്രസിഡന്റ് , സുരേഷ് ഗോപിക്കും സാധ്യത. കേരളത്തിലെ ബിജെപി നേതൃത്വത്തെ ഉടച്ചുവാര്‍ക്കാന്‍ അമിത് ഷാ

ന്യുഡൽഹി :അഴിമതിക്കേസിൽ മുഖം നഷ്ടപ്പെട്ട കേരളം ബിജെപിയെ നവീകരിക്കാൻ അമിത് ഷാ തന്ത്രം .കുമ്മനത്തെ കേന്ദ്രത്തിൽ മന്ത്രി ആക്കി കേരളത്തിൽ ചലനം സൃഷ്ടിക്കാനുള്ള പുതിയ നീക്കം .കുമ്മനം മാറുമ്പോൾ മുൻ പ്രസിദ്ധൻറ് കൃഷ്ണദാസിനെ പ്രെസിഡന്റാക്കാനാണ് ശ്രമം .കുമ്മനം രാജശേഖരനെ കേന്ദ്രമന്ത്രിസഭയിലേക്ക് കൊണ്ടുവരാനാണ് ബിജെപി ദേശീയ നേതൃത്വം പദ്ധതിയിടുന്നത്. ജനതദള്‍ യുണൈറ്റഡ് എന്‍ഡിഎയിലേക്ക് വന്നതോടെ കേന്ദ്രമന്ത്രിസഭ പുനസംഘടന ഉടനെയുണ്ടാകും. പ്രവര്‍ത്തന മികവില്ലാത്ത ചില മന്ത്രിമാരെ മാറ്റാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഒരു കേന്ദ്രമന്ത്രിയുണ്ടാകുന്നത് പാര്‍ട്ടിക്ക് സംസ്ഥാനത്ത് ഗുണംചെയ്യുമെന്ന ഉപദേശം അമിത് ഷായ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതും കുമ്മനത്തിന് ഗുണകരമാകും.
കൃഷ്ണദാസ് ആയില്ലെങ്കിൽ നറുക്ക് വീഴാൻ സാധ്യത സുരേഷ് ഗോപിക്ക് ആണെന്ന് സൂചനയുണ്ട്.കുമ്മനം കേന്ദ്രത്തിലേക്ക് പോകുന്നതോടെ നിലവിലെ രാജ്യസഭ എംപിയായ സുരേഷ് ഗോപിയെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന ഉപദേശമാണ് അമിത് ഷായ്ക്ക് കിട്ടിയിരിക്കുന്നത്. എന്നാല്‍ സമീപകാലത്ത് പാര്‍ട്ടി പരിപാടികളില്‍ അത്രയൊന്നും സജീവമല്ലാത്ത സുരേഷ് ഗോപി വലിയ പദവി ഏറ്റെടുക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ബിജെപിക്കാരനാണെങ്കിലും എല്ലാവിധത്തിലുള്ള ആളുകളുമായി നല്ല ബന്ധമുള്ളതാണ് സുരേഷിനെ പ്രസിഡന്റാക്കാന്‍ കേന്ദ്രനേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ സംസ്ഥാന അധ്യക്ഷന്റെ ഭാരിച്ച ചുമതല ഏറ്റെടുക്കാന്‍ നടന്‍ സന്നദ്ധനായേക്കില്ലെന്നാണ് സൂചന.

അതിനിടെ കഴിഞ്ഞദിവസം കശ്യപവേദാശ്രമം മേധാവി എം.ആര്‍. രാജേഷുമായി അമിത് ഷാ ഒന്നരമണിക്കൂറിലേറെ ചര്‍ച്ച നടത്തിയിരുന്നു എന്നും സൂചനയുണ്ട് രാജേഷിനെ ഡല്‍ഹിക്ക് വിളിപ്പിച്ചായിരുന്നു ചര്‍ച്ച. ആര്‍എസുഎസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മുന്‍ പത്രവര്‍ത്തകന്‍ കൂടിയായ രാജേഷ് പഴയ എബിവിപി നേതാവ് കൂടിയാണ്. കൂടാതെ വേദപഠം ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വേദാശ്രമത്തിന് സംസ്ഥാനമൊട്ടാകെ ശാഖകളുമുണ്ട്. ഇത് പാര്‍ട്ടിക്ക് നേട്ടമാകുമെന്ന വിലയിരുത്തലിലാണ് അമിത്ഷാ കൂടിക്കാഴ്ച നടത്താന്‍ ഇടയാക്കിയത്. അതിനാൽ രാജേഷും പ്രസിഡന്റ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ മുന്നിൽ നിൽക്കുന്ന ആൾ ആണ് .അതിനിടെ അമിത് ഷാ ഉടൻ ബിജെപി പ്രസിഡന്റ സ്ഥാനം ഒഴിയുമെന്നും കേന്ദ്രത്തിൽ സുപ്രധാന വകുപ്പുമായി മന്ത്രി ആകുമെന്നും സൂചനയുണ്ട്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top