ബി.ജെ.പിയിൽ തമ്മിലടി തുടരുന്നു !! കോര്‍കമ്മിറ്റി യോഗവും സമവായമാകാതെ പിരിഞ്ഞു; യോഗത്തില്‍ ഉയര്‍ന്നത് മൂന്നു പേരുകള്‍ മാത്രം !!

തിരുവനന്തപുരം: കേരളത്തിലെ ബിജെപിയിൽ തമ്മിലടി തുടരുകയാണ് .പ്രസിഡന്റിനെ കണ്ടെത്താനുള്ള കോര്‍ കമ്മിറ്റി യോഗത്തിലും ബി.ജെ.പി സംസ്ഥാനാധ്യക്ഷ സ്ഥാനത്തേക്ക് ആരെത്തുമെന്നതില്‍ തീരുമാനമായില്ല.കനത്ത ഭിന്നതയാൽ സമവായമാകാതെ യോഗം പിരിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 15-നകം അധ്യക്ഷസ്ഥാനത്തേക്ക് ഒരാളെ കണ്ടെത്തണമെന്നു നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.കെ. സുരേന്ദ്രന്‍, എം.ടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് ഇന്നത്തെ യോഗത്തില്‍ ഉയര്‍ന്നുവന്നത്. എന്നാല്‍ മൂന്നു പേരുകളിലും ഗ്രൂപ്പുകള്‍ വിട്ടുവീഴ്ച ചെയ്യാതിരുന്നതോടെയാണ് യോഗം സമവായമാകാതെ പിരിഞ്ഞത്.ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വരുംദിവസങ്ങളില്‍ കേന്ദ്ര നേതാക്കള്‍ കേരളത്തിലെത്തുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്തെ മുതിര്‍ന്ന എല്ലാ നേതാക്കളെയും വിളിച്ചുകൂട്ടിയുള്ള ആലോചനകള്‍ക്കു പകരം ആദ്യം കോര്‍ കമ്മിറ്റിയില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കാനായിരുന്നു നേതൃത്വം തീരുമാനിച്ചിരുന്നതെങ്കിലും ഇപ്പോള്‍ അതും വിജയകരമായില്ല.കേരളാ ഘടകത്തിലെ ഗ്രൂപ്പുപോര് ഒഴിവാക്കി സമവയാത്തിലൂടെ പാര്‍ട്ടിയെ നയിക്കാന്‍ ആളെ കണ്ടെത്തുകയെന്ന വെല്ലുവിളിയിപ്പോള്‍ കേന്ദ്ര നേതൃത്വത്തിന്റെ തലയിലായിരിക്കുകയാണ് എന്നതാണു വാസ്തവം.കേന്ദ്രമന്ത്രി വി. മുരളീധരനും മുന്‍ പ്രസിഡന്റ് പി.കെ കൃഷ്ണദാസും നയിക്കുന്ന ഗ്രൂപ്പുകളാണ് ഇതു നീട്ടിക്കൊണ്ടുപോകുന്നത്. മുരളീധര പക്ഷമാണ് സുരേന്ദ്രനു വേണ്ടി വാദിക്കുന്നത്. അതേസമയം കൃഷ്ണദാസ് പക്ഷം രമേശിന്റെ പേരാണു പ്രധാനമായും ഉന്നയിക്കുന്നത്. അതല്ലെങ്കില്‍ ശോഭാ സുരേന്ദ്രന്‍ എന്ന നിലപാടാണ് അവര്‍ക്ക്.

എൻഎസ്എസിന്റെ പിന്തുണയും കേരളത്തിലെ ജാതിസമവാക്യങ്ങളും മേനോനെ തിരഞ്ഞെടുക്കുന്നതിലേക്ക് ബിജെപി നേതൃത്വത്തെ നയിച്ചതായിയാണ് വിവരം .ലോകസഭ തിരഞ്ഞെടുപ്പിൽ ബിജെപിയിൽ നിന്നും തങ്ങൾക്കേറ്റ അവഗണന രാധാകൃഷ്ണമേനോനെ പ്രസിഡന്റ് ആക്കുകയാണെങ്കിൽ പൊറുക്കാൻ തയ്യാറാണെന്ന് എൻഎസ്എസ് നേതൃത്വം ഡൽഹി കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ഒരു മലയാളി ബിജെപി നേതാവ് വഴി ബിജെപി നേതൃത്വത്തെ ധരിപ്പിച്ചു. അതോടെ കേരളത്തിൽ സുരേന്ദ്രനെ ഇറക്കി നേട്ടം കൊയ്യാമെന്ന ഇപ്പോഴത്തെ സംഘടനാ സെക്രട്ടറി ബി എൽ സന്തോഷ് വിഭാഗം ഉപേക്ഷിക്കുകയായിരുന്നു .ഇതോടെ രാധാകൃണമേനോന്റെ നിയമനത്തിന് ആക്കം കൂട്ടി എന്നും സൂചന .

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ വന്നു സന്ദർശിച്ച ശ്രീധരൻ പിള്ളയോട് അദ്ദേഹം മത്സരിക്കുന്നതിൽ എൻഎസ്എസിന് താല്പര്യം ഇല്ല എന്ന് സുകുമാരൻ നായർ തുറന്നടിച്ച് അറിയിച്ചിരുന്നു.അതിനുശേഷം സ്ഥാനാർത്ഥിയെ നിച്ഛയിക്കാനുള്ള നേതൃത്വ സമതി രാധാകൃഷ്ണമേനോൻ അടക്കം അഞ്ചു പേരുടെ പേരുകൾ പത്തനംതിട്ടയിൽ നിർദേശിച്ചു .എന്നാൽ ശ്രീധരൻപിള്ള രാധാകൃഷ്ണമേനോന്റെ പേര് സമ്മർദ്ധമായി വെട്ടി നിരത്തുകയും ഒന്നാമതായി ശ്രീധരൻ പിള്ളയുടെ പേരും രണ്ടാമതായി സുരേന്ദ്രന്റെ പേരും കേന്ദ്ര പാർലമെന്ററി ബോർഡിന് മുൻപാകെ വെക്കുകയാണുണ്ടായത്. നായർ ഭൂരിപക്ഷ മണ്ഡലമെന്ന നിലക്ക് സ്വാഭാവികമായി തന്റെ പേര് വരുമെന്നാണ് പിള്ള കരുതിയത് .

നേരത്തേ കുമ്മനം രാജശേഖരനെ തിരികെ പാര്‍ട്ടി അധ്യക്ഷനാക്കണമെന്ന ആവശ്യം ആര്‍.എസ്.എസ് ഉന്നയിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഏറെക്കുറേ പിന്മാറിയ മട്ടാണ്. മുതിര്‍ന്ന നേതാവ് പി.പി മുകുന്ദന്റെ പേരും ആദ്യഘട്ടത്തില്‍ സജീവമായി ആര്‍.എസ്.എസ് ഉയര്‍ത്തിയിരുന്നു.എന്നാൽ എൻഎസ്എസിന് കൂടി സ്വീകാര്യനായ ബി രാധാകൃഷ്ണമേനോൻ ബിജെപി പ്രസിഡന്റ് ആയി എത്തുമെന്നാണ് പുതിയ വിവരം.

Top