അനിൽ നമ്പ്യാരിൽ കുരുങ്ങി ബിജെപി.ജനം ടിവി ബിജെപി ചാനലല്ലെന്ന്‌ സുരേന്ദ്രൻ.

തിരുവനന്തപുരം :ജനം ടിവി, ബിജെപിയുടെ ചാനല്‍ അല്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.ജനം ടി വി കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ സ്വര്‍ണ്ണക്കടത്തുക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎ വിളിപ്പിച്ച കാര്യം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു മറുപടി. സംഘ്‌പരിവാർ ചാനലായ ജനം ടിവി ബിജെപിയുടെ ചാനലേ അല്ലെന്നും ബിജെപിക്ക് അങ്ങനെയൊരു ചാനലേ ഇല്ലെന്നും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിച്ചപ്പോഴാണ് കെ സുരേന്ദ്രൻ കൈകഴുകിയത്‌.

സ്വര്‍ണക്കടത്ത് കേസില്‍ ബിജെപിക്ക് യാതൊരുവിധ ബന്ധവുമില്ല. കേസില്‍ പ്രതിയായ സന്ദീപ് നായര്‍ ബിജെപി പ്രവര്‍ത്തകനല്ലെന്നുവരെ സുരേന്ദ്രന്‍ പറഞ്ഞു. സന്ദീപ്‌ ബിജെപി പ്രവർത്തകനാണെന്ന്‌ അമ്മവരെ പറഞ്ഞിട്ടുള്ളപ്പോഴാണ്‌ ബിജെപിയുടെ പുതിയ നുണ. കേസിൽ വി മുരളീധരനടക്കമുള്ള നേതാക്കൾ സംശയത്തിന്റെ നിഴലിലാണ്‌.കേസിൽ നമ്പ്യാരുടെ പങ്ക്‌ പുറത്തുവന്നതോടെ പതിവുപോലെ ബിജെപി ബന്ധമില്ലെന്ന്‌ കാണിക്കാനുള്ള തയ്യാറെടുപ്പുകൾ പാർട്ടിതന്നെ തുടങ്ങിയിട്ടുണ്ട്‌. അനിൽ നമ്പ്യാർ പണ്ടേ പല കേസുകളിലും ഉൾപ്പെട്ടിട്ടുണ്ടെന്നുള്ള കാര്യങ്ങളടക്കം പറഞ്ഞ്‌ സംഘ്‌പരിവാർ ബന്ധമുള്ള മാധ്യമപ്രവർത്തകരടക്കം രംഗത്ത്‌ വരുന്നുണ്ട്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വര്‍ണക്കടത്ത് കേസില്‍ ജനം ടിവി കോര്‍ഡിനേറ്റിങ്‌ എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെയോടെയാണ് കസ്റ്റംസ് ഓഫീസില്‍ ഹാജരായത്. അനില്‍ നമ്പ്യാര്‍ക്ക് സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ബിജെപി നേതൃത്വം നല്‍കുന്ന ചാനലിന്റെ തലപ്പത്തുള്ള മാധ്യമപ്രവര്‍ത്തകനാണ് അനില്‍ നമ്പ്യാര്‍.

അനില്‍ നമ്പ്യാരെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് ബിജെപിയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായുള്ള ഫോണ്‍ വിളിയുമായി ബന്ധപ്പെട്ടാണ്‌ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്‌തത്‌. സ്വപ്‌ന‌ സുരേഷിനെ താന്‍ വിളിച്ചിരുന്നു എന്ന് അനില്‍ നമ്പ്യാര്‍ തന്നെ ഒടുവില്‍ സമ്മതിച്ചിരുന്നു.

2019 ഏപ്രിൽ 19നാണ് ജനം ടിവി ഉദ്ഘാടനം ചെയ്യപ്പെട്ടത്. സംവിധായകൻ പ്രിയദര്‍ശൻ ചെയര്‍മാനായ ജനം മള്‍ട്ടിമീഡിയ ലിമിറ്റഡിനാണ് ചാനലിൻ്റെ ഉടമസ്ഥത. ശ്രീ ശ്രീ രവിശങ്കര്‍ ഉദ്ഘാടനം ചെയ്‌ത ചാനലിൻ്റെ ഉദ്ഘാടന പരിപാടിയിൽ ആര്‍എസ്എസ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി, ബിജെപി ദേശീയ സെക്രട്ടറി റാം മാധവ്, ബിജെപി നേതാക്കളായ ഒ രാജഗോപാൽ, ബിജെപി സംസ്ഥാന അധ്യക്ഷൻ വി മുരളീധരൻ, അന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കുമ്മനം രാജശേഖരൻ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

Top