ബിജെപിയില്‍ വി മുരളീധരന്‍ ഒറ്റപ്പെടുന്നു!ചരടുവലികള്‍ നടത്തുന്നത് എംടി രമേശിന്റെ നേതൃത്വത്തില്‍. മുരളീധരനെതിരെ ഒളിയമ്പുമായി അല്‍ഫോണ്‍സ് കണ്ണന്താനവും.

തിരുവനന്തപുരം: കേരളത്തിൽ ബിജെപി അതിശക്തമായി വളരാൻ സാഹചര്യം ഉള്ളപ്പോഴുംഗ്രുപ്പ് വിഭാഗീതയിൽ തകരുകയാണ് പാർട്ടി .കെ സുരേന്ദ്രൻ പ്രസിഡന്റ് ആയി വന്നതിൽ പിന്നെ കേരളത്തിൽ ബിജെപി ഇല്ലാതായി മാറിയിരിക്കുന്നതാണ് അണികൾ പോലും പറയുന്നത് .സുരേന്ദ്രനെ പ്രസിഡന്റായി കൊണ്ടുവരാൻ ഏറ്റവും അധികം ചരടുവലി നടത്തിയത് വി മുരളീധരനും ആയിരുന്നു .അതേസമയം ഇപ്പോൾ ബിജെപി സംസ്ഥാന ഘടകത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ കൂടുതൽ ഒറ്റപ്പെടുന്നു.

എംടി രമേശിന്റെ നേതൃത്വത്തിലാണ്, മുരളീധരനെതിരെ ചരടു വലികള്‍ നടക്കുന്നത്. കേന്ദ്രമന്ത്രി എന്ന നിലയിലുള്ള മുരളീധരന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടതല്ല എന്നാണ് ഈ വിഭാഗത്തിന്റെ വിലയിരുത്തല്‍.ഡിആര്‍ഡഒ തട്ടിപ്പ് കേസിലെ പ്രതിയുമായുള്ള ബന്ധത്തില്‍ മുരളീധരനോട് ആര്‍എസ്എസ് നേതൃത്വം വിശദീകരണം ആവശ്യപ്പെടുക കൂടി ചെയ്തതോടെ അദ്ദേഹത്തിന്റെ നില കൂടുതല്‍ പരുങ്ങലിലുമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ ഒളിയമ്പുമായി അല്‍ഫോണ്‍സ് കണ്ണന്താനവും രംഗത്ത് എത്തി . കോംപ്ലിമെന്റ് എന്ന വാക്കിന്റെ അര്‍ഥം ‘ഏഴാം ക്ലാസ്സ്’ വിദ്യാര്‍ഥിക്കു പോലും മനസിലാകുന്നതാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം.തന്നെക്കാള്‍ സീനിയറായ ആളാണ് മുരളീധരന്‍ അതിനാല്‍ വിമര്‍ശിക്കാനോ തെറ്റ് തിരുത്താനോ താനില്ലെന്നും കണ്ണന്താനം പറഞ്ഞു. എന്നാല്‍ ഏതൊരാള്‍ക്കും വ്യക്തമായി മനസിലാകുന്ന ഇംഗ്ലീഷാണ് കത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Top