കെ.ടി.ജലീലിന്‍റെ ആസാദ് കശ്മീർ പരാമർശത്തിൽ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണം: വി.മുരളീധരൻ

മുന്‍ മന്ത്രിയും എംഎൽഎയുമായ കെ ടി ജലീലിനെതിരെ രാജ്യ ദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ആസാദ് കാശ്മീർ എന്ന ജലീലിന്‍റെ പ്രസ്താവന രാജ്യദ്രോഹപരമാണെന്ന് കേന്ദ്രമന്ത്രി കൊച്ചിയിൽ പ്രതികരിച്ചു. ഭരണഘടന അനുസരിച്ച് പ്രവർത്തിക്കേണ്ട ജനപ്രതിനിധിയായ ഒരാൾക്ക് വിഘടനവാദികളുടെ നിലപാട് എടുക്കാനാകില്ല.

കശ്മീരില്‍ വിഘടനവാദികൾ ഉയർത്തുന്ന മുദ്രാവാക്യമാണ് ജലീൽ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. സർക്കാർ രാജി എഴുതി വാങ്ങണമെന്നും മന്ത്രി പറഞ്ഞു. കശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകം എന്നത് രാജ്യത്തിന്‍റെ പ്രഖ്യാപിത നയമാണെന്നും മുരളീധരന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യദ്രോഹ കുറ്റം ചെയ്തയാൾ നിയമസഭയിൽ തുടരുന്നത് നാടിന് അപമാനമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കെ ടി ജലീല്‍ കാശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലെ പരാമര്‍ശമാണ് വിവാദമായത്. ‘പാകിസ്ഥാനോട് ചേർക്കപ്പെട്ട കശ്മീരിൻ്റെ ഭാഗം “ആസാദ് കാശ്മീർ” എന്നറിയപ്പെട്ടു എന്നായിരുന്നു മന്ത്രിയുടെ കുറിപ്പ്.

Top