കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തോടൊപ്പം എത്താതിരുന്നത് എന്തുകൊണ്ടാണെന്ന് നരേന്ദ്രമോദി ചോദിച്ചു; ആരും തന്നെ വിളിച്ചില്ലെന്നാണ് മറുപടി നല്‍കിയതെന്ന് കണ്ണന്താനം

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ കണ്ട കേരളത്തില്‍ നിന്നുളള സര്‍വകക്ഷി സംഘത്തോടൊപ്പം തന്നെ കാണാതിരുന്നത് എന്തുകൊണ്ടാണെന്ന് മോദി ചോദിച്ചതായി കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കേരളത്തില്‍ നിന്ന് ആരും തന്നെ വിളിച്ചില്ലെന്നാണു അതിന് മറുപടി നല്‍കിയതെന്നും കണ്ണന്താനം പറഞ്ഞു. കേരളത്തിലെ നേതാക്കളുമായി നല്ല ബന്ധമാണുള്ളത്. സര്‍വകക്ഷി സംഘത്തിലേക്ക് ക്ഷണിക്കാതിരുന്നതില്‍ പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തിലെ ഏതു വിഷയവും ആരും പറയാതെയാണ് ഇതുവരെ ഏറ്റെടുത്തിരുന്നത്. അതിനാല്‍ തന്നെ വിളിക്കാത്തതില്‍ പരാതിയില്ല. ഇങ്ങനെയൊക്കെ മതിയെന്നു കേരള സര്‍ക്കാര്‍ തീരുമാനിച്ചതായിരിക്കും. കേരളത്തിന്റെ എല്ലാ കാര്യങ്ങള്‍ക്കും പ്രധാനമന്ത്രി തന്നോട് അഭിപ്രായം ചോദിക്കാറുണ്ട്. എന്നിട്ടും സര്‍വകക്ഷി സംഘത്തോടൊപ്പം എന്തു കൊണ്ട് അല്‍ഫോന്‍സ് വന്നില്ല എന്നായിരുന്നു മോദി ചോദിച്ചത്. കേരളത്തില്‍ നിന്ന് ആരും തന്നെ വിളിച്ചില്ലെന്നാണു മറുപടി നല്‍കിയത്. കണ്ണന്താനം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള പ്രതിസന്ധി തീര്‍ക്കുന്നതിനായി പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവരുമായി ചര്‍ച്ചകള്‍ നടത്തി. കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യം പ്രധാനമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. യു.പി.എ സര്‍ക്കാറില്‍ സംസ്ഥാനത്ത് നിന്ന് എട്ട് മന്ത്രിമാര്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് കോച്ച് ഫാക്ടറി കേരളത്തില്‍ നടപ്പാക്കാന്‍ സാധിക്കാത്തതെന്ന് പ്രധാനമന്ത്രി തന്നോട് ചോദിച്ചുവെന്നും കണ്ണന്താനം പറഞ്ഞു. കാലവര്‍ഷക്കെടുതിയില്‍ ഉടന്‍ ഇടപെടലുണ്ടാവുമെന്ന ഉറപ്പും പ്രധാനമന്ത്രിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു ശനിയാഴ്ച കേരളത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം റേഷന്‍, റെയില്‍വേ വിഷയങ്ങളിലെല്ലാം ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു മോദിയുടെ പ്രതികരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാലു തവണ അനുമതി നിഷേധിച്ചതിനൊടുവിലാണു പ്രധാനമന്ത്രിയെ കാണാന്‍ സര്‍വകക്ഷി സംഘത്തിന് അവസരം ലഭിച്ചത്.

Top