ബിജെപി ദേശീയ നിർവാഹക സമിതി പുനസംഘടിപ്പിച്ചു;ശോഭാ സുരേന്ദ്രനും അൽഫോൺസ് കണ്ണന്താനവും പുറത്ത്

തിരുവനന്തപുരം :ബിജെപി ദേശീയ നിർവാഹക സമിതി പുനസംഘടിപ്പിച്ചു.അൽഫോൺസ് കണ്ണന്താനത്തെയും ശോഭാ സുരേന്ദ്രനേയും നിർവാഹക സമിതിയിൽ നിന്ന് ഒഴിവാക്കി. ഒ രാജഗോപാലും നിർവാഹക സമിതി പട്ടികയിൽ ഇല്ല.കുമ്മനം രാജശേഖരനും കേന്ദ്രമന്ത്രി വി മുരളീധരനും സമിതിയിൽ തുടരും.മെട്രോമാൻ ഇ ശ്രീധരനെ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തി.പ്രായാധിക്യം മൂലമാണ് രാജഗോപാലിനെ ഒഴിവാക്കിയത് .

പികെ കൃഷ്ണദാസും പ്രത്യേക ക്ഷണിതാവാണ്. എപി അബ്ദുള്ള കുട്ടി വൈസ് പ്രസിഡന്റായും ടോം വടക്കൻ വക്താവായും തുടരും. ദേശീയ നിർവാഹക സമിതിയിൽ 80 അംഗങ്ങളാണുള്ളത്. നിർവാഹക സമിതി യോഗം ചേർന്നിട്ട് രണ്ടര വർഷം കഴിഞ്ഞു എന്ന് വിമർശനം ഉയർന്നതിനെ തുടർന്നാണ് സമിതി പുനസംഘടിപ്പിച്ചത്.

Top