നിരാഹാര സമരം ഇനി ശോഭാ സുരേന്ദ്രന്‍ ഏറ്റെടുക്കും; സികെ പത്മനാഭന്റെ ആരോഗ്യനില മോശം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഇനി ശോഭാ സുരേന്ദ്രന്‍ ഏറ്റെടുക്കും. നിലവില്‍ സമരം കിടക്കുന്ന പത്മനാഭന്റെ ആരോഗ്യനില മോശമാകുന്നെന്ന ഡോക്ടര്‍മാരുടെ അറിയിപ്പാണ് കാരണം. ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം സി.കെ പത്മനാഭന്‍ നടത്തുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

ആദ്യം നിരാഹാര സമരം നടത്തിയ എ.എന്‍ രാധാകൃഷ്ണന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഡിസംബര്‍ മൂന്നിനാണ് സി.കെ പത്മനാഭന്‍ സമരം ഏറ്റെടുത്തത്.
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് ബിജെപി സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന നിരാഹാര സമരം രണ്ടാഴ്ച പിന്നിടുകയാണ്. സി.കെ പത്മനാഭന്റെ ആരോഗ്യനില മോശമായാല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ സമരം ഏറ്റെടുത്തേക്കുമെന്നാണ് വിവരം.

Top