ചെളിയില്‍ താഴ്ന്ന കാര്‍ തള്ളി കയറ്റി അല്‍ഫോണ്‍സ് കണ്ണന്താനം

സന്നിധാനത്ത് ചെളിയില്‍ താഴ്ന്ന സ്വന്തം വാഹനം തള്ളി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ശബരിമലയില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് മന്ത്രിയുടെ വാഹനം നിലയ്ക്കലില്‍ ചെളിക്കുഴിയില്‍ പുതഞ്ഞത്. തുടര്‍ന്ന് മന്ത്രിയോടൊപ്പം ഉദ്യോഗസ്ഥരും ചേര്‍ന്ന് വാഹനം തള്ളിക്കയറ്റുകയായിരുന്നു. അതേസമയം, വാഹനം ചെളിക്കുഴിയില്‍ വീണതോടെ നിലയ്ക്കലിലെത്തുന്ന വിശ്വാസികളുടെ അവസ്ഥ മനസിലായെന്ന് മന്ത്രി പറഞ്ഞു. പൊലീസുകാര്‍ക്കൊപ്പം വാഹനം തള്ളിക്കയറ്റി പാര്‍ക്കിങ് ഗ്രൗണ്ടിലെത്തിയപ്പോഴും നിലയ്ക്കലിലെ ചുമതലയുള്ള ഉദ്യോഗസ്ഥരും മന്ത്രിയെ കാണുവാനെത്തി. ശുചിമുറികള്‍ കാണണമെന്നാണ് പിന്നീട് മന്ത്രി ആവശ്യപ്പെട്ടത്. എന്നാല്‍ വഴി കാണിക്കാന്‍ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടി.

Top